Pages

Saturday, October 16, 2010

സച്ചിന്‍ ഇല്ലാതെ എന്താഘോഷം ......................:P


മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അറബികടലിന്റെ റാണി വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് കേറാന്‍ റെഡി ആകുവാ .സച്ചിനെന്ന മഹാ പ്രതിഭയെ ബൌളിങ്ങുലും ഉയര്തികാനിച്ച കൊച്ചിയിലേക്ക് ഇത്തവണ സച്ചിനില്ല എന്നാലും കൊച്ചി നമ്മളെ കൈ വിടൂല എന്ന് പ്രതീക്ഷിക്കാം.

1998 ഏപ്രില്‍ -1 ഓസ്ട്രേലിയകെതിരെ സച്ചിന്റെ വെടികെട്ടു ബാറ്റിങ്ങ് കാണാന്‍ കണ്ണില്‍ എണ്ണ ഒഴിചിരുന്നവര്ക് ആ എണ്ണ നഷ്ടം, സച്ചിന്‍ 8 റണ്‍സിനു പുറത്തു ബട്ട്‌ കളി മാറി മോനെ ബൌളിങ്ങില് സച്ചിന്റെ എവര്‍ ടൈം ഹിറ്റ്‌ റെക്കോര്‍ഡ്‌ 32 റണ്‍സിനു 5 വികെറ്റ് അങ്ങനെ കളി നമ്മ ജയിച്ചു മാന്‍ ഓഫ് ദി മാച്ച്‌ നുമ്മടെ സച്ചിന്‍ കൊച്ചന്‍.

2000 മാര്‍ച്ച്‌ -9 സച്ചിന്റെ ബൌളിങ്ങ് കണ്ട കൊച്ചി ഇത്തവണ ദക്ഷിണാഫ്രിക്കക്കെതിരെ ദ്രാവിഡ് എന്ന ബൌളറെയും കണ്ടു, 2 വികെട്ടു അങ്ങേര്‍ക്കു.നിര്‍ണ്ണായക ഘട്ടം അമ്പയര്‍ക് ഒരു തവണ പിഴച്ചു 3 ബോള്‍ ബാക്കി ഉള്ളപ്പോ റോബിന്‍ സിങ്ങ് ഫോര്‍ അടിച്ചു ജയിച്ചു എന്ന് കരുതി അര്‍മാദിച്ചു എല്ലാരും അപ്പൊ അമ്പയര് പറഞ്ഞു ഫോര്‍ ഇല്ല എന്റെ പൊന്നെ റോബിന്‍ വീണ്ടു കസറി കൊടുത്തു ഒരെണ്ണം കൂടെ അങ്ങനെ പിന്നേം നമ്മ ജയിച്ചു.

2002 മാര്‍ച്ച് 13 സിംബാംബുവേയുടെ ഹോണ്ടോ എന്ന് കേട്ടതും പിന്നെ അവസാനം നമ്മ പേടിച്ചതും എല്ലാം ഇന്നും ഒരു ഓര്മ 32 റണ്‍സിനു 4 വികെറ്റ് ഹോണ്ടോ മാന്‍ ഓഫ് ദി മാച്ച് നമ്മ തോറ്റു കൊച്ചിയില്.

2005 ഏപ്രില്‍ 2 പാകിസ്ഥാനെതിരെ നമ്മ വീണ്ടും നമ്മടെ കൊച്ചന്‍ സച്ചിന്‍ തകര്‍ത്തു നമ്മുടെ സ്കോര്‍ ആയ 281 റണ്‍സ് എടുക്കാന്‍ റെഡി ആയ പാകിസ്ഥാനെതിരെ സച്ചിന്‍ പൂന്തു വിളയാടി പിന്നേം 5 വികെറ്റ് അങ്ങേര്‍ക് 87 റണ്‍സ് ജയം നുമ്മക്ക് സ്വന്തം അല്ല സെവാഗിന്റെ 108 ഉം ദ്രാവിഡിന്റെ 104 ഉം കൂടി ഉണ്ടുട്ടോ

2006 ഏപ്രില്‍ 6 ഇന്ഗ്ലണ്ട് ആദ്യമായി കൊച്ചിയിലേക് അവര് മറകൂല മോനെ ദ്രാവിഡും യുവരാജും പൊരിച്ചു അങ്ങനെ അന്ന് നുമ്മടെ പയ്യന്‍ ശ്രീശാന്ത് നീല കുപ്പായമണിഞ്ഞു ആദ്യമായി സ്വന്തം മണ്ണില്‍ കളിക്കുന്നത് വികെറ്റ് ഉം കിട്ടി ആഘോഷമയം തീര്‍ന്നില്ല തുടര്ച്ചയ്യായി 15 തവണ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്ന രാജ്യം ലോക റെക്കോര്‍ഡ്‌ ഇന്ത്യയ്ക് പോരെ മോനെ ദിനേശാ...

2007 ഒക്ടോബര്‍ 2 വീണ്ടും ഒസട്രെലിയകെതിരെ നുമ്മ 20-20 ലോക കപ്പു സ്വന്തമാകി നമമ അഹങ്കരിച്ചു നിക്കണ സമയത്ത് കളി വിചാരിച്ചപോലെ ആയില്ലന്നു മാത്രമല്ല 84 റണ്‍സ് തോല്‍വി എന്റമ്മോ ഓര്‍ക്കാന്‍ വയ്യ ആര്‍കും നമ്മളെ രക്ഷിക്കാന്‍ പറ്റിയില്ല 306 റണ്‍സെന്ന ഒസിസിന്റെ മതിലേ അവിടെ തന്നെ നിന്നു :(

2010 വീണ്ടും ഒരു ഒക്ടോബര്‍ വീണ്ടും ഓസ്ട്രേലിയ സച്ചിനില്ല{സച്ചിന്‍ ഇല്ലാതെ എന്താഘോഷം} സെവാഗില്ല പിന്നെ ഗ്രൌണ്ടില് മഴ പെയ്തു കെട്ടികിടകുന്ന വെള്ളം കോരി കളഞ്ഞു കൊണ്ടിരികുവാ മഴ ദൈവങ്ങളും ക്രിക്കറ്റ്‌ ദൈവങ്ങളും ഒരുമിച്ചു കനിജലെ നുമ്മ ഒസ്ട്രെളിയേനെ വെള്ളം കുടിപ്പികാന്‍ പറ്റൂ എന്താകുമോ എന്തോ കാതിരികം നുമ്മ ജയികുന്നത് കാണാന്‍ വേണ്ടി കളി നേരിട്ട് കാണാനുള്ള ചാന്‍സ് ഇതവനേം മിസ്സ്‌ ആയി ബട്ട്‌ നോ പ്രോബ്സ് ടീവി കാണാം കളി ജയിച്ചിട്ടു വേണം ഒസിസിനോട് ചോദിയ്ക്കാന്‍ "ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ???????????????? "