Pages

Saturday, March 26, 2011

ഫൂള്‍ ആകാന്‍ എന്‍റെ ജീവിതം ഇനിയും ബാക്കി



അതേയ് ഇപ്പൊ മനസ്സില്‍ പറഞ്ഞ ആ കമെന്റു അതുവേണ്ട ഹും............ അല്ല കഥ പറയട്ടെ സോറി കഥയല്ല സംഭാവട്ടോ,പട്ടിണി കിടക്കാന്‍ ഒരുപാടു മാര്‍ഗങ്ങലുണ്ടായിട്ടും ഒരു വെരയ്ടിക് വേണ്ടി ജോലിക്ക് പോകാന്‍ തീരുമാനിച്ച കാലം.കൊച്ചി കണ്ടവനച്ചി വേണ്ട എന്നാരാ പറഞ്ഞെ ഗര്‍ര്‍ര്‍ ...... വര്‍ഷങ്ങളോളം അവിടെ കരങ്ങിതിരിഞ്ഞിട്ടും അതിന്റെ അര്‍ഥം എനിക്ക് പിടികിട്ടിയില്ല ആ പോട്ടെ ബൈ ദി ബൈ ഞാന്‍ ജോലിക് പോകാന്‍ തീരുമാനിച്ചു എന്നറിഞ്ഞ സംഭവം ഫ്രെണ്ട്സിനെ ഹാപ്പി ആക്കി, അല്ല ആയില്ലെന്കിലെ അത്ഭുതമുള്ളൂ അവന്‍ മാര്‍ക് കടം ചോദിക്കാന്‍ ഒരു ആളും കൂടെ ആയല്ലോ അങ്ങനെ ജോലി ഏതായാലും കൂലി നന്നായാല്‍ മതി എന്ന് പ്രാര്‍ഥിച്ചു ജോലിക്ക് കേറി മനോഹരമായ ഒരു മാസം കഴിയാറായി മാര്‍ച്ച്‌ 31 രാത്രി ആദ്യ സമ്പളം കിട്ടുന്നതും സ്വപ്നം കണ്ടു മയങ്ങാന്‍ കിടന്നു(നാളെ ഏപ്രില്‍ ഒന്ന് ആണ് എല്ലാ അവന്മാരും എന്നെ ഫൂള്‍ ആക്കാന്‍ ഒരു കൈ നോക്കും ജാഗ്രതൈ മനസില്‍ റിമെയിന്‍റെര്‍ വെച്ച് ടപ്പേ എന്ന് ഉറങ്ങി )....

ഏപ്രില്‍ ഒന്ന് രാവിലെ 8 മണി എഴുന്നേറ്റപ്പോ ഇത്തിരി നേരത്തെ ആയോ എന്നൊരു ഡൌട്ട് ആ പോട്ടെ ഒന്നാന്തി അല്ലെ ഇനി മേലാല്‍ ആവര്‍ത്തിക്കരുത് എന്ന് ഞാന്‍ എനിക്ക് തന്നെ ഒരു താക്കീതും കൊടുത്തു സമാധാനിപ്പിച്ചു.കണികാണാന്‍ വേണ്ടി മൊബൈല്‍ ഫോണ്‍ തപ്പി എടുത്തു നോകിയപ്പോ കുറെ എസ് എം എസ് ഹും എന്നെ ഫൂളാക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ മടങ്ങിപ്പോ എന്നാ അഹനകരതോടെ ഏപ്രില്‍ ഫൂള്‍ sms കളഞ്ഞു പിന്നെ ഒരു icici ബാങ്കിന്റെ ഒരു sms സമ്പളം വന്നു എന്ന് പറഞ്ഞു അപ്പൊ പിന്നേം എനികൊരു ഡൌട്ട് ബാങ്ക് ഫൂള്‍ ആകിയതകുമോ എ ടി എം- ഏപ്രില്‍ ഫൂള്‍ എന്ന് പറഞ്ഞു പ്രിന്റ്‌ ചെയ്തു തന്നാലോ ആകെ കൊലാബരെഷന്‍ ആയി ബട്ട് രാവിലെ ഫുഡ്‌ അടിക്കണമെങ്കില്‍ കാശു വേണം സൊ ഒന്ന് പോയി നോക്കാം ഇനി എ ടി എം -ലു ബിരിയാണി കൊടുന്നുന്ടെങ്കിലോ അല്ല ഫൂള്‍ ആയാലും എ ടി എം- അല്ലെ ആരോടും പരയില്ലലോ സൊ ചലോ എ ടി എം- ....

അങ്ങനെ കുളിച്ചു കുട്ടപ്പനായി 8 .45 ആയപ്പോഴേക്കും ഞാന്‍ എ ടി എം- ന്റെ മുന്നിലെ ക്യൂ - ഇല്‍ എത്തി ഒന്നാം തിയതി ഈ നീണ്ട വരി ഇവിടെയെ കാണാന്‍ പറ്റൂ പിന്നെ എ ടി എം- ന്റെ ഉള്ളില്‍ സമയം കളയുന്ന എല്ലാവനേം മനസ്സില്‍ പ്രാകി ഞാന്‍ അങ്ങനെ നിന്നു എന്റെ നമ്പര്‍ വന്നു ചാടി കേറി ഒരു സംശയത്തോടെ ഞാന്‍ ആദ്യം ബാലന്സ് നോക്കി ഹയ്യട ഹയ്യാ സമ്പളം വന്നേ.......... ആക്രാന്തം കാണിച്ചു മുഴുവനും എടുത്തു ഓഫീസില്‍ പോകാം പിന്നെ കണക്ക് പ്ലാന്‍ ചെയ്യാം എന്നോകെ കരുതി ബസ്സ്‌ കേറാന്‍ നിക്കുമ്പോ ഒരു മാന്യന്റെ ഫോണ്‍ കാള്‍ റൂം മേറ്റ്‌ അവന്‍ പേഴ്സ് എടുക്കാന്‍ മറന്നു ഒരു ഹോട്ടലിന്റെ സൈഡില്‍ ഉണ്ട് വേഗം വരണം കാശുണ്ടോ നിന്റെ കയ്യില്‍ എന്ന് ദയനീയമായ ചോദ്യം ഇല്ലാന്ന് പറയാന്‍ മനസു വന്നില്ല
ശമ്പലവും പോക്കെടിലിട്ടു ഓട്ടോ പിടിച്ചു ഞാന്‍ അവന്‍ പറഞ്ഞ സ്ഥലത്തേക് വിട്ടു അപ്പൊ വീണ്ടും ഫോണ്‍ കാള്‍ അവന്‍ ഒരാളെ കണ്ടു നല്ലവന്‍ 1000 രൂപ തന്നു ഞാന്‍ എന്റെ ഫോണും അട്രീസും നിന്റെ പേരും നമ്പറും കൊടുത്തിട്ടുണ്ട്‌ അയാള് പറയുന്ന സ്ഥലത്ത് ഒന്ന് കൊടുത്തേക് എന്നിട്ട് എന്റെ ഫോണും മേടിച്ചോണ്ട് എന്റെ ഓഫിസിലേക്കു വാ എന്ന് പറഞ്ഞു. ഒഫിസിലടകണ്ട കാശു മറിക്കുന്ന പരിപാടി അവന്‍ ഇന്നും ഇന്നലേം തുടങ്ങിയതല്ലോ ഇന്നു അവനെ ഉപദേശിച്ചു നേരെയാക്കാം എന്നൊക്കെ തീരുമാനിച്ചു ഇരികുമ്പോ അജ്ഞാതന്റെ ഒരു കാള്‍ കാശ് എവിടെ എന്ന് അപ്പൊ കാര്യം പിട്കിട്ടി അങ്ങേരുടെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു അട്രീസു വാങ്ങി നേരെ ഓട്ടോ അങ്ങോട്ട്‌ കൊച്ചിയല്ലേ ഓട്ടോ കാശു കൊടുത്തു എന്ന് പറയുന്നതിനേക്കാള്‍ തട്ടിപറിച്ചു വാങ്ങി എന്ന് പറയുന്നതാ നല്ലത് അങ്ങനെ ആ വീട്ടില്‍ ചെന്നപ്പോ ഒരു കപ്പട മീശക്കാരന്‍... കാശു വാങ്ങി മൊബൈല്‍ തന്നു ഞാന്‍ ഹാപ്പി ഉടനെ കൂടുകാര്‍ന്റെ ഓഫിസിലേക് അവനെ വിളിച്ചു പറഞ്ഞു ഡാ എല്ലാം ഓക്കേ നീ ഹാപ്പിയല്ലേ എന്ന് (ഞാന്‍ ഹാപ്പി ആണ് കാരണം ആ കാള്‍ വിളിച്ചത് അവന്റെ മൊബൈലില്‍ നിന്നാണെന്ന് അവന്‍ അറിയിലല്ലോ ) വൈകുന്നേരം റൂമില്‍ വെച്ച് കാണാം എന്നു പറഞ്ഞു ഞാന്‍ ഓഫീസിലേക് പറന്നു ...

ഓഫീസില്‍ കുറെ പേര് ഫൂള്‍ ആക്കാന്‍ നോകിയെങ്കിലും നടന്നില്ല (ഞാന്‍ പണ്ടേ ആണെന്ന് അവര്‍ക്കറിയില്ലല്ലോ ) അങ്ങനെ അഹങ്കാരത്തോടെ കരങ്ങിതിര്ഞ്ഞു വൈകുന്നേരം റൂമിലുള്ള ഹമുകുകള്‍ ചെലവു ചോദിക്കും സമ്പളം കിട്ടിയതല്ലേ അപ്പൊ അവരെ പറ്റിക്കാന്‍ ചിപ്സും ജിലേബീം വാങ്ങി പാട്ടും പാടി റൂമിലേക്ക്‌ കേരിചെന്നപ്പോ ദേ അവടെ സ്നയിക് പാര്‍ക്ക്‌ പോലെ എല്ലവ്നമാരും പാമ്പായി കിടക്കുന്നു ഒരു കാലി ഫുള്ളിന്റെ കുപ്പിയും അപ്പൊ അതിലൊരു പാമ്പ് കുമാരന്‍ പറഞ്ഞു "അളിയാ ശോഴി " ഞാന്‍ പറഞ്ഞു നോ പ്രോബ്ലം ഞാന്‍ വെള്ളം അടിക്കില്ല എന്നു അപ്പൊ അവന്റെ സങ്കടം കൂടി "അളിയാ അതല്ല നിന്നെ ഏപ്രില്‍ ഫൂളാക്കാന്‍ ഇവന്മാര് പറഞ്ഞു തന്ന സൂത്രമാണ് ഈ കുപ്പി വാങ്ങാന്‍ വേണ്ടി " എനിക്ക് പിന്നേം പിടികിട്ടീല അപ്പൊ എല്ലാരും കൂടെ ഏപ്രില്‍ ഫൂള്‍ എന്നും പറഞ്ഞു കാറാന്‍ തുടങ്ങി അതില് പകുതി ബോതം ഉള്ള ഒരുത്തന്‍ വന്നു പറഞ്ഞു താങ്കു അളിയാ താങ്കു നീ കൊടുത്ത 1000 രൂപ ഈ കുപ്പ്യുടെ ആണ് ഒന്നാം തിയതി അവതിയല്ലേ സൊ വേറെ മാര്‍ഗം ഇല്ല ഒരു പട്ടാളക്കാരന്റെ വീട്ടില്‍ പോയി കുപ്പി വാങ്ങി കാശിനു പകരം മൊബൈല്‍ കൊടുതു അപ്പൊ ഇവന്മാര് പറഞ്ഞു നിന്നെ കൊണ്ട് അത് വാങ്ങിപിക്കാന്‍ ഞാന്‍ അത്രേ ചെയ്തുള്ളൂ ഇനി പറ നീ ഫൂള്‍ ആയോ അളിയാ ????
അപ്പൊ ഞാന്‍ ആലോചിച്ചു ആക്ച്വലി ഞാന്‍ ആരായി ?????????????????

Sunday, January 23, 2011

my DJ expirimnts with LIFE :P





original qlty the same mp3 by me on this link :P hav a look

http://www.4shared.com/audio/zcbJXbgv/FINALDJ_MIX.html

Tuesday, January 18, 2011

കലോത്സവം അഥവാ മാധ്യമ കലാപോത്സവം

ഞമ്മള് ഇപ്പഴും ഓര്‍ക്കനുണ്ട് കോയ കയിഞ്ഞ ബട്ടം കൊയികോട് നടന്ന 50ആ മത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം ഉറക്കം ഒയിച്ചു ഞമ്മള് കണ്ട പരിപാടികള്‍ എത്തരെ എത്തരെ പക്ഷെ മറക്കാത്ത ഒരു കാര്യണ്ട്‌ നേരിട്ട് കണ്ടു സെരികും ഞെട്ടിപോയ ആ സംഭവം

മാന്യതയുടെ പരിധി ലംഘിക്കുന്ന മത്സരം എന്നത് കലോത്സവത്തെ വിടാതെ പിടികൂടിയ കരിംഭൂതമാണെന്നു തോന്നുന്നു. മത്സരത്തിനപ്പുറം കലകളുടെ ഉത്സവമായി വിഭാവനം ചെയ്യപ്പെട്ട കലോത്സവത്തില്‍ മാതാപിതാക്കളുടെ ഇടപെടലുകളും സമ്മാനത്തിനു വേണ്ടിയുള്ള ചരടുവലികളും കെട്ടുകാഴ്ചകളും എക്കാലത്തും ചര്‍ച്ചാ വിഷയമാണ്.

അതിന്റെ പേരില്‍ മാത്രമാണ് കലാപ്രതിഭ,കലാതിലകം പോലുള്ള പട്ടങ്ങളും മറ്റും ഇല്ലാതായത്.ഓരോ വര്‍ഷം പിന്നിടുമ്പോഴും കേരളത്തിന്റെ കൗമാരോത്സവത്തെ എന്തെങ്കിലും മാറ്റങ്ങളിലുടെ ഏഷ്യയിലെ മികച്ച കലോത്സവമാക്കി മാറ്റാനുള്ള തീരുമാനങ്ങള്‍ സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്.അതാകട്ടെ മാധ്യമങ്ങളിലൂടെ ഉയര്‍ത്തപ്പെടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങളുമായിരിക്കും.കലോത്സവത്തിന്റെ കളങ്കം കണ്ടെത്തുന്നതിലും കഴുകിക്കളയുന്നതിനും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ ആര്‍ക്കും നിഷേധിക്കാനാവില്ല.പക്ഷെ പറഞ്ഞിട്ടെന്തുകാര്യം?കഴിഞ്ഞ തവണ കോഴിക്കോട്ട് നടന്ന സ്്കൂള്‍കലോത്സവം മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കലാപോത്സവമാക്കി മാറ്റി.

ദീര്‍ഘകാലത്തെ പരിശീലനത്തിന്റെയും തപസ്യയുടെയും ത്യാഗത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായി കുട്ടികള്‍ക്ക് ലഭിച്ച വിജയത്തിന്റെ കനിയായ സ്വര്‍ണക്കപ്പും സര്‍ട്ടിഫിക്കറ്റുകളും തട്ടിത്തെറിപ്പിച്ചു ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പേക്കൂത്തുകള്‍ കേരളം തത്സമയം കണ്ട് ഞെട്ടി.സ്വര്‍ണക്കപ്പിന്റെ പ്രതിരൂപം മാധ്യമപ്രവര്‍ത്തകരുടെ പിടിവലിയില്‍ രണ്ടായി പിളരുന്നതുകണ്ടപ്പോള്‍ കാണികളുടെ ധാര്‍മികരോഷം ഉണര്‍ന്നത് വെറുതെയല്ല.

തകര്‍ന്നത് സ്വര്‍ണക്കപ്പിന്റെ പ്രതിരൂപമായിരുന്നില്ല,കലോത്സവത്തിന്റെ പ്രതിരൂപം തന്നെയായിരുന്നു-ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും ആശകളുടെയും ആഗ്രഹങ്ങളുടെയും അനുഭൂതികളുടെയും പ്രതീക്ഷകളുടെയുമെല്ലാം പ്രതിരൂപം.

എന്തിനുവേണ്ടിയായിരുന്നു ആ പിടിവലി?സ്വര്‍ണക്കപ്പിനൊപ്പം അതു വാങ്ങിയ സംഘത്തിനെ തങ്ങളുടെ താല്‍ക്കാലിക സ്റ്റുഡിയോകള്‍ക്ക് മുന്നില്‍ കൊണ്ടുപോയി അഇതാ ആദ്യം ഞങ്ങളുടെ അടുത്തെഅന്ന് ആക്രോശിക്കാന്‍!അതിനുവേണ്ടി കലോത്സവത്തിന്റെ പ്രതീകമായ കെ.ജെ.യേശുദാസ് അടക്കമുള്ളവര്‍ തള്ളിമാറ്റപ്പെട്ടു.രണ്ടോ മൂന്നോകുട്ടികളെ വേദിയില്‍ നിന്നും താഴോട്ട് തൂക്കിയെറിഞ്ഞു.പരസ്​പരം തല്ലി.തെറിവിളിച്ചു.

അതിരു തെറ്റുന്ന മത്സരവീര്യം പാടില്ലെന്ന് പറയുമ്പോള്‍ തന്നെ അതിനു പ്രേരിപ്പിക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നത് ഉറക്കെ ചിന്തിക്കേണ്ട കാര്യമാണ്.സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ട ഓരോ പ്രകടനവും വീണ്ടും താല്‍ക്കാലിക സ്റ്റുഡിയോവിലും ആവര്‍ത്തിക്കപ്പെടുന്നു.ഒരിടത്തല്ല,പല സ്റ്റുഡിയോകളില്‍.മാധ്യമങ്ങള്‍ നടത്തുന്ന ഇത്തരം തെറ്റായ പ്രവണതകള്‍ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കുമാകണം.മാധ്യമ പ്രീണനം എന്ന തെറ്റായ നടപടികളില്‍ നിന്നാണ് ഇത്തരം പ്രവണതകളുണ്ടാകുന്നതെന്ന വസ്തുതയും മനസ്സിലാക്കാന്‍ കഴിയണം.

കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ നന്നായി കവര്‍ ചെയ്യുന്നതിനുള്ള സൗകര്യം വേണം.അവരെ മീഡിയ സെന്ററിലും അത്യാവശ്യ ഘട്ടങ്ങളില്‍ വേദിക്കു പിന്നിലും കാണാനുള്ള സംവിധാനം ഒരുക്കണം.മത്സരഫലങ്ങള്‍ കൃത്യമായി ലഭ്യമാക്കാനും കഴിയണം-അത്രയേ കലോത്സവ റിപ്പോര്‍ട്ടിങ്ങിനു വേണ്ടൂ.അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് പോകുമ്പോഴാണ് സ്വാഭാവികമായും മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരമുണ്ടാകുന്നത്.

മറ്റൊന്നുകൂടി,സമാപന ചടങ്ങിലും മറ്റും വേദിയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം മതിയെന്നു തീരുമാനിക്കാന്‍ സംഘാടകര്‍ക്ക് കഴിയണം.കലോത്സവ നടത്തിപ്പ് അധ്യാപക സംഘടനകള്‍ക്ക് വീതംവെച്ചു നല്‍കി എല്ലാവരെയും സംതൃപ്തിപ്പെടുത്തുന്ന മനോഭാവം, സ്‌റ്റേജില്‍ കസേരകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ കാണിക്കേണ്ടതില്ല.

കലോത്സവങ്ങളുടെ ചരിത്രത്തില്‍ പല നാഴികക്കല്ലുകളും സ്ഥാപിക്കപ്പെട്ട കോഴിക്കോട്ട്,കഴിഞ്ഞതവണയും മറക്കാനാവാത്ത കാല്‍വെപ്പുണ്ടായി.കുട്ടിപ്പോലീസ് എന്നപേരില്‍ യൂണിഫോമിട്ട വിദ്യാര്‍ഥികള്‍ കലോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണം ഏറ്റെടുത്ത സംഭവമാണത്.

സ്വര്‍ണക്കപ്പ് നിലനിര്‍ത്തുന്ന കാര്യത്തിലും കോഴിക്കോട് വീഴ്ചവരുത്തിയില്ല.തുടര്‍ച്ചയായി നാലാം തവണയും കോഴിക്കോട് കിരീടം നിലനിര്‍ത്തി. ഇപ്പോഴിതാ കോട്ടയത്ത്‌ 51മത്തെ ഉത്സവം അരങ്ങു തകര്‍കുന്നു കാരാസ്കരതിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരത്തില്‍ കയ്പ്പ് ശമിപ്പതുണ്ടോ ?????????????????????????