Pages

Monday, November 30, 2009

നിന്‍ ഓര്‍മതന്‍ ഓളങ്ങളില്‍ എനും നിരയാരുന്ടെന്‍ മിഴികള്‍



പ്രണയം അത് ആരുടേയും കുത്തക അല്ല ഒരു രാജാവിനെ പോലെതന്നെ യാചകനും പ്രണയിക്കുവാന്‍ അവകാശമുണ്ട് പക്ഷെ രാജാവിന്റെ പ്രണയം തജ്മാഹലുകളില്‍ അവസാനിക്കുമ്പോള്‍ യാചകന്റെ പ്രണയം ആരോരുമറിയാതെ മണ്ണോടു മണ്ണായി തീരുന്നു. ഈ ലോകത്തില്‍ പ്രണയിക്കാത്തവര്‍ ഉണ്ടാകാം പക്ഷെ പ്രണയം അറിയാതെ പോയവരോ, പറയാതെ പോയവരോ ആണ് കൂടുതല്‍>>>>>>> സ്വന്തം ജീവിതത്തിലെ ആ കടന്നു പോയ നിമിഷങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കൂ ആ കണ്ണുകള്‍ ഈരനനിഞ്ഞുവോ ? പോട്ടെ കാലയവനികക്കുള്ളില്‍ പോയി മറഞ്ഞ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം അല്ലെ ആ ഓര്‍മകളില്‍ ഇന്നും ജീവിക്കുന്നുവോ ? സുഹൃത്തേ ഓര്‍ക്കുക താങ്കളെ ആരും പ്രനയിക്കുന്നില്ലെങ്കില്‍ അത് താങ്കള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളുടെ പ്രാര്‍ത്ഥന മാത്രം ...........................................................
ഒരിക്കല്‍ ഞാനും പ്രണയിച്ചു ഒടുവില്‍ ആ യാചകന്റെ അവസ്ഥ എനിക്കും സംഭവിച്ചു അവളുടെ കയ്‌പിടിച്ചു എന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ എന്റെ ഹൃദയം വെമ്ബിയപ്പോഴേക്കും അവള്‍ മറ്റാരുടേതോ ആയിരുന്നു ഇന്നും ഞാന്‍ ഓര്‍ത്തു എനിക്ക് തെറ്റിയ വഴികളെല്ലാം നിന്നിലെക്കുള്ളതായിരുന്നു ....... ഇപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ മാധവികുട്ടി പറഞ്ഞ പോലെ നഷ്ടപ്പെടാം പക്ഷെ പ്രനയിക്കതിരിക്കരുത് ..........
നാം ചിലപ്പോള്‍ മറ്റുള്ളവരെ ഒരു വിഡ്ഢിയെപ്പോലെ സ്നേഹിക്കും പക്ഷെ അവര്‍ നമ്മെ വിഡ്ഢിയാക്കും എങ്കിലും സോദര ഓര്‍ക്കുക ഈ ലോകത്തെ തങ്ങളെ സ്നേഹിക്കാന്‍ ഒരു പാട് പേരുണ്ട് അവരെ നാം ഒരിക്കല്‍ തിരിച്ചറിയും അന്ന് കണ്ണുകള്‍ ഈരനനിഞ്ഞാല്‍ അതാണ് സുഹൃത്തേ ആനന്ദക്കണ്ണീര്‍ ആ ഒരു നല്ല നാളെക്കായി നമുക്ക് ഇന്നും നിറമുള്ള സ്വപ്നങ്ങള്‍ കാണാം


Thursday, November 26, 2009

മഞ്ഞ ലോഹത്തിന്റെ മായാ ലീലകള്‍ ...........................


പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്‍ അടുപ്പ് പുകയുന്നതിനെക്കാള്‍ കൂടുതല്‍ പുകയുന്നത് അച്ഛനമ്മമാരുടെ തലയും മനസ്സും ആണ്, കാരണം ഈ പറയുന്ന മഞ്ഞ ലോഹം തന്നെ സത്യം പറയട്ടെ ഞാന്‍ ഒരു ജ്വേല്ലേരിയില്‍ വര്‍ക്ക്‌ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ഈ സ്വര്നതിനോട് താല്പര്യം ഇല്ല (കിട്ടാത്ത മുന്തിരി പുളിക്കും എന്ന് അല്ലെ മനസ്സില്‍ നോ ഡിയര്‍ സത്യം ) അതുകൊണ്ട് അമ്മക്ക് പോലും സ്വര്‍ണം വാങ്ങി കൊടുത്തിട്ടില്ല (നല്ല മോന്‍ നന്നായി വരും എന്നല്ലേ താങ്ക്യൂ) ഇനി കാര്യത്തിലേക്ക് വരാം എനിക്ക് അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാ ഈ മഞ്ഞ ലോഹത്തിന്റെ പുറകെ ഇങ്ങനെ ഓടണ്ട വല്ല കാര്യമുണ്ടോ ????????? പവനു പതിമൂവായിരം കടന്നു!!!!!!!!!!!! ഇനിയും കൂടും വിദേശ രാജ്യങ്ങളില്‍ ഇങ്ങനെ സ്വനഭരണ ഭരം ഉണ്ടോ ഇല്ല എന്ന് തോന്നുന്നു >>>>>>>>.ഇനി ഇങ്ങനെ വില കൂടികൊണ്ടേ ഇരുന്നാല്‍ ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ സംഭാവിക്കയ്ക ഇല്ല ///////////////////////////
ഭര്‍ത്താക്കന്‍മാരും അച്ഛനമ്മമാരും ശ്രദ്ധിക്കൂ >>>>>>>>>>>>>> ഇനി സ്ത്രീകള്‍ ജ്വേല്ലെരിയുടെ അടുതൂടെയോ മുന്നിലൂടെയോ പോകുമ്പോള്‍ ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ രണ്ടു കണ്ണും പോത്തിപിടിക്കുക അതുമല്ലെമ്കില്‍ ഈ കുതിരക്ക് മുകത്ത്‌ വെക്കില്ലേ നേരെ മാത്രം കാണാന്‍ വേണ്ടി ഒരു സാധനം അതുപോലൊരെണ്ണം വെക്കുക ഇല്ലെങ്കില്‍ കള കളാരവം കേള്‍ക്കാം പിടികിട്ടിയോ അതായത് കളസം കീറും >>>>>>>>>
തീര്‍ന്നില്ല ജ്വെല്ലെരികള്‍ക്ക് മുന്നില്‍ ഇനി തോക്കേന്തിയ കാവല്‍ക്കാരെ കാണാം രാജ്യ അതിര്‍ത്തി പോലെ തോന്നാം പിന്നെ ജ്വെല്ലെരി പോയാലും ഒരു ആല്‍ബം കാണിച്ചു തരും അതില്‍നിന്ന് ഇഷ്ടപെട്ട മോഡല്‍ തിരഞ്ഞെടുക്കാം എന്നിട്ട് സിനിമ സ്റ്റൈലില്‍ കുറച്ചു പേര് പോയി ഉണ്ടെര്ഗ്രൂണ്ടില്‍ നിന്ന് അതെടുത്തു കൊണ്ടുവരും >>>>>>>>>>.
ചില സ്ത്രീകള്‍ ഉണ്ട് കണ്ടാല്‍ ഏതെങ്കിലും ജ്വെല്ലെരി മോഡല്‍ ആണെന്ന് തോന്നും അത്രയ്ക്ക് ആഭരണം ഡിസ്പ്ലേ ചെയ്തോണ്ട് പുറത്തിറങ്ങും ഇത് കണ്ടാല്‍ ഏതു സത്യസന്തനും ഒരു നിമിഷത്തേക്ക് മാറി ചിന്തിക്കും "അടിച്ചു മാറ്റിയാലോ?"
ഇനി പ്രണയ വിവാഹം ആണെങ്കില്‍ പാവം പയ്യന്റെ കാര്യം ഒരു നുള്ള് സ്വര്‍ണം പോലും കിട്ടില്ല വീടുകാര്ക് അത്രയും പൈസ ലാഭം അങ്ങനെ വന്നാല്‍ ഇനിയങ്ങോട്ട് പണ്ട് പറഞ്ഞത് പോലെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"
ഇനി ഈ സ്വര്‍ണത്തിന് വില ഇനിയും കൂടണം ഒരു ലക്ഷം വരെ ആക്കണം അപ്പൊ പിന്നെ വജ്രം പോലെ ആരെങ്കിലും ഒക്കെ വാങ്ങും സാധാരണ ക്കാരന് കിട്ടാക്കനി ആക്കുമ്പോ സമാധാനത്തോടെ ജീവിക്കും സ്ത്രീ തന്നെ ധനം എന്ന് മനസ്സിലാക്കും

Tuesday, November 24, 2009

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നേത് സ്വര്‍ഗം വിളിച്ചാലും


മൊബൈല്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യ എന്നാ അവസ്ഥ തുടങ്ങിയിട്ട് കുറെ ആയി എന്നാലും പറയാതെ വയ്യ ഈ മൊബൈലിന്റെ ഓരോ കാര്യങ്ങളെ



ഒരു ദിവസം ശശി ഒരു മൊബൈല്‍ നമ്പറിലേക്ക് വിളിച്ചു മറുഭാഗത്ത്‌ ഒരു കിളികൊനചല്‍ ആക്ച്വലി സംഗതി റോങ്ങ്‌ നമ്പര്‍
ആണ് എങ്കിലും ശശിയുടെ മനസിന്റെ അന്തരാളങ്ങളില്‍ അത് പതിഞ്ഞു കഴിഞ്ഞു ശശി ആ നമ്പര്‍ സേവ് ചെയ്തു മോബിലിലും മനസ്സിലും.......
പിന്നീടെപ്പോഴോ ശശി ആ നമ്പറില്‍ വിളിച്ചു പരിചയപ്പെട്ടു അതും വ്യാജ പേരില്‍ "ശ്യാം" ജോലി ഇല്ലാതെ നട്ടം തിരിയുന്നു പക്ഷെ അവളോട്‌ പറഞ്ഞതോ "ബിസിനസ്‌ മാന്‍" ഇനി ആ കിളികൊന്ച്ചാല്‍ പേര് "നേഹ" ഈ പേര് ഒന്ന് ഓര്‍ത്തു വെക്കണേ കഥയുടെ അവസാനം വേണ്ടി വരും
നേഹ ഐര്‍ഹോസ്റെസ്സ് ആണ് അവിവാഹിത>>>>>>>>>>>>> ശശിയുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ തിരകള്‍ ആഞ്ഞടിച്ചു >>>>>>>>>
സൗഹൃദം തുടരും തോറും പ്രണയാമൃതം നിറഞ്ഞു തുളുമ്പുന്നു അഞ്ചാറു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവര്കും കാണാന്‍ ആഗ്രഹം >>>>>>
ഒടുവില്‍ ആ ദിവസം തീരുമാനിച്ചു ദിവസം അടുക്കും തോറും ഇരുവരുടെ മനസ്സിലും ആകാംഷയുടെ നിര്ന്നിവേശം കൂടിക്കൊണ്ടേയിരുന്നു
മൊബൈല്‍ കമ്പനികള്‍ക്ക് രീച്ചര്‍ജിലൂടെ കിട്ടിയ കാശു മാത്രം നോക്കിയാല്‍ കണ്ണ് തളളും>>>>>>>>>>>>
ക്ലൈമാക്സ്‌ വന്നെത്തി നേഹ ശ്യാമിനോട് തന്നെ കാണാന്‍ വരാന്‍ പറഞ്ഞത് ആലപ്പുഴയിലേക്ക് ശശി ഒന്ന് മടിച്ചു കാരണം സ്വന്തം നാട് സ്കൂളും ക്യാമ്പസ്‌ എല്ലാം അവിടെ!!!!!! വേണോ.............? എന്തായാലും പോകാം അവളെ ഒരു നോക്ക് കാണാന് തുടിക്കുന്ന ഹൃദയം മന്ത്രിച്ചു
ആ ദിവസം വന്നെത്തി ശശി അതായതു ശ്യാം എന്നാ കള്ള കാമുകന്‍ നേഹ പറഞ്ഞ സ്ഥലത്ത് കാലത്ത് തന്നെ കുറ്റിയടിച്ച് നിന്നു മനസ്സില്‍ പേടി തന്നെ അറിയാവുന്ന ആരും കാണരുതേ >>>>>>>>>>>>>>> ബട്ട്‌ ഗോഡ് ഈസ്‌ ഗ്രേറ്റ്‌ ശശിയുടെ പഴയ ഫ്രണ്ട് കമല വരുന്നു നോ രക്ഷ അവള്‍ ശശിയെ കണ്ടതും ചിരിച്ചു കൊണ്ട് പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ തുടങ്ങി ശശിക്ക് ടെന്‍ഷന്‍ കൂടി ഈശ്വരാ ഈ സമയത്ത് നേഹ വന്നാല്‍ എന്ത് ചെയ്യും തന്റെ സത്യാവസ്ഥ അറിഞ്ഞാല്‍ ചങ്കിടിപ്പ് കൂടി>>>>>>>>>>>>>> അവസാനം കമല പറഞ്ഞു ഞാന്‍ പോട്ടെ ഒരു സുഹൃത്തിനെ കണ്ണനുണ്ട്‌ ഞാന്‍ വിളിക്കാം മൊബൈല്‍ നമ്പര്‍ തരാമോ ??????? രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും പ്യാല് ശശി ഉടനെ തന്റെ മൊബൈല്‍ എടുത്തു കമല പറഞ്ഞ നമ്പറില്‍ കൊടുത്തു ഒരു മിസ്കാള്‍ ><>>>>>>>>>>>>>>>>>>>>>>>>>>>>>>???????????????????
രണ്ടും പേരും ഒരു നിമിഷം സ്തബ്ദരായി നമ്പറിനു പകരം മൊബൈലിന്റെ സ്ക്രീനില്‍ സേവ് ചയ്തു പേര് ശശിയുടെ മൊബൈലില്‍ പേര് "നേഹ മോളു" കമലയുടെ മൊബൈലില്‍ "ശ്യാമു ">>>>>>>>>>>>>>>>>
കസ്റ്റമര്‍ കെയര്‍ കാള്‍ എങ്കിലും വന്നിരുന്നെകില്‍ എന്ന് മനസ്സില്‍ വിചാരിച്ചത് പോലെ ഇലിഭ്യരായ് അവര്‍ നിന്നു...........!!!!!!!!!!!!!!!!!!!!!
അടരുവാന്‍ വയ്യ നിന്‍ മൊബൈലില്‍ നിന്നെനിക്ക് ഇതു സ്വര്‍ഗം വിളിച്ചാലും