Pages

Monday, November 30, 2009

നിന്‍ ഓര്‍മതന്‍ ഓളങ്ങളില്‍ എനും നിരയാരുന്ടെന്‍ മിഴികള്‍



പ്രണയം അത് ആരുടേയും കുത്തക അല്ല ഒരു രാജാവിനെ പോലെതന്നെ യാചകനും പ്രണയിക്കുവാന്‍ അവകാശമുണ്ട് പക്ഷെ രാജാവിന്റെ പ്രണയം തജ്മാഹലുകളില്‍ അവസാനിക്കുമ്പോള്‍ യാചകന്റെ പ്രണയം ആരോരുമറിയാതെ മണ്ണോടു മണ്ണായി തീരുന്നു. ഈ ലോകത്തില്‍ പ്രണയിക്കാത്തവര്‍ ഉണ്ടാകാം പക്ഷെ പ്രണയം അറിയാതെ പോയവരോ, പറയാതെ പോയവരോ ആണ് കൂടുതല്‍>>>>>>> സ്വന്തം ജീവിതത്തിലെ ആ കടന്നു പോയ നിമിഷങ്ങളെ കുറിച്ച് ഒന്ന് ചിന്തിക്കൂ ആ കണ്ണുകള്‍ ഈരനനിഞ്ഞുവോ ? പോട്ടെ കാലയവനികക്കുള്ളില്‍ പോയി മറഞ്ഞ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം അല്ലെ ആ ഓര്‍മകളില്‍ ഇന്നും ജീവിക്കുന്നുവോ ? സുഹൃത്തേ ഓര്‍ക്കുക താങ്കളെ ആരും പ്രനയിക്കുന്നില്ലെങ്കില്‍ അത് താങ്കള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളുടെ പ്രാര്‍ത്ഥന മാത്രം ...........................................................
ഒരിക്കല്‍ ഞാനും പ്രണയിച്ചു ഒടുവില്‍ ആ യാചകന്റെ അവസ്ഥ എനിക്കും സംഭവിച്ചു അവളുടെ കയ്‌പിടിച്ചു എന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ എന്റെ ഹൃദയം വെമ്ബിയപ്പോഴേക്കും അവള്‍ മറ്റാരുടേതോ ആയിരുന്നു ഇന്നും ഞാന്‍ ഓര്‍ത്തു എനിക്ക് തെറ്റിയ വഴികളെല്ലാം നിന്നിലെക്കുള്ളതായിരുന്നു ....... ഇപ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ മാധവികുട്ടി പറഞ്ഞ പോലെ നഷ്ടപ്പെടാം പക്ഷെ പ്രനയിക്കതിരിക്കരുത് ..........
നാം ചിലപ്പോള്‍ മറ്റുള്ളവരെ ഒരു വിഡ്ഢിയെപ്പോലെ സ്നേഹിക്കും പക്ഷെ അവര്‍ നമ്മെ വിഡ്ഢിയാക്കും എങ്കിലും സോദര ഓര്‍ക്കുക ഈ ലോകത്തെ തങ്ങളെ സ്നേഹിക്കാന്‍ ഒരു പാട് പേരുണ്ട് അവരെ നാം ഒരിക്കല്‍ തിരിച്ചറിയും അന്ന് കണ്ണുകള്‍ ഈരനനിഞ്ഞാല്‍ അതാണ് സുഹൃത്തേ ആനന്ദക്കണ്ണീര്‍ ആ ഒരു നല്ല നാളെക്കായി നമുക്ക് ഇന്നും നിറമുള്ള സ്വപ്നങ്ങള്‍ കാണാം


1 comment:

  1. നാം ചിലപ്പോള്‍ മറ്റുള്ളവരെ ഒരു വിഡ്ഢിയെപ്പോലെ സ്നേഹിക്കും പക്ഷെ അവര്‍ നമ്മെ വിഡ്ഢിയാക്കും...kollaam..nannaayirikunu..
    aashamsakal

    ReplyDelete