ലോക്കലാണെന്നറിയാം എന്നാലും ഈ സെലിബ്രിറ്റി അതിത്തിരി കടന്നു പോയില്ലേ എന്നല്ലേ ഐ നോ ബട്ട് വാട്ട് ടു ഡു ????? എല്ലാ സെലിബ്രിടികളും ഓണം ഓര്‍മക്കുറിപ്പെഴുതുമ്പോ പാവം ഈ ഞാനും ഒന്നെഴുതിക്കോട്ടേ ആരും വായിക്കില്ലെങ്കിലും എന്റെ ഒരു മനസ്സമാധാനത്തിന് ങേ :(((((
ഈ ഓണക്കഥ നടക്കുന്നത് ഇവിടെങ്ങുമല്ല പിന്നെവിടെയാണ് ???????? അങ്കെ അന്ത തമിഴ്നാട്ടിലെ താന്‍, ലതായത് എന്‍റെ ഒരു അമ്മാവന്റെ കല്യാണം മദ്രാസില്‍ വെച്ചാണ് അപ്പൊ ഞങ്ങളെല്ലാരും ട്രെയിനില്‍ കേറി വച്ച് പിടിച്ചു ചലോ ചെന്നൈ ഒരു ഗൂഡ ഉദ്ദേശവും ഉണ്ട് കൂടെ "എല്ലാരേം കാണാം കാണം വിക്കാതെ ഓണോം ആഘോഷിക്കാം" അമ്മാവന്റെ കല്യാണത്തിന്റെ പിറ്റേന്നാണ് തിരുവോണം :))))))))
അങ്ങനെ കല്യാണത്തിനു വായിനോക്കി നടന്നു ഗംഭീര സദ്യ വയറു നിറച്ചും തട്ടി ,ഉറങ്ങി പിന്നെ നാളത്തെ തിരുവോണ സദ്യക്കുള്ള തയ്യാറെടുപ്പില്‍ കിടക്കുമ്പോ(സത്യം പറഞ്ഞാല്‍ പാമ്പ് ഇര വിഴുങ്ങിയപോലെ) നാട്ടീന്നു അമ്മാവന്റെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍ ഒരു മോബില് നമ്പര്‍ തന്നു എന്നിട്ട് എന്നോട് അത്യാവശ്യമായി അതിലേക്കു വിളിക്കാന്‍ പറഞ്ഞു.ഓണാശംസകള്‍ നേരാന്‍ ആരാധികമാരു ഇത്രേം കഷ്ടപ്പെടുമോ എന്നൊക്കെ ഓര്‍ത്തു ഫോണ്‍ വിളിച്ചപ്പോ ഞാന്‍ സെരിക്കും ഞെട്ടി അബദ്ധ ജടിലമായ ഒരു തീരുമാനം എന്നെ അറിയിച്ചു എന്നെ ജീവന്‍ tv യുടെ STAR HUNT എന്നാ പ്രോഗ്രാമിന്റെ സെമി ഫൈനലിലേക്ക് സെലക്ട് ചെയ്തു എന്ന് ബുഹ ഹ ഹ ഹാ......
ഏപ്രില്‍ ഒന്നാം തിയതി അല്ലാത്തത് കൊണ്ട് ഞാന്‍ വിശ്വസിച്ചു ഒന്നൂടെ കണ്‍ഫേം ചെയ്യാന്‍ ഒരു ഫ്രെന്ടിനെ വിളിച്ചു "മോനെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി " സംഗതി സത്യം ബട്ട് അപ്പോഴാണ് ആ നഗ്ന സത്യം ഞാന്‍ ഓര്‍ത്തത് കാണാം വിറ്റും ഓണം ഉണ്ണെന്റി വരും അഞ്ചിന്റെ നയാ പൈസ ഇല്ല കയ്യില്‍ അന്നും :( തിരുവോണത്തിന്റെ അടുത്ത ദിവസം എറണാകുളത്തെ താജ് റെസിടെന്‍സിയിലെത്തണം കൂടാതെ രെണ്ടു ദിവസം നിക്കാനുള്ള തയ്യാറെടുപ്പോടെ ചെല്ലാന് അഥവാ ഫൈനലിലെക്കെങ്ങനും സെലെക്ട് ചെയ്താലോ എന്തായാലും രേണ്ടും കല്‍പ്പിച്ചു ഞാന്‍ ഓടി നടന്നു കടംവാങ്ങാന്‍ തീരുമാനിച്ചു ബട്ട് വീണ്ടും ഞെട്ടി എല്ലാ റിലടീവ്സും സ്ഥലം വിടാന്‍ നിക്കുവാ അമ്മാവനാണെങ്കില് കല്യാണം കഴിഞ്ഞു കളസം കീറി ഇരിക്കുവാ
പിന്നെ എങ്ങനെയൊക്കെയോ ഒരു 1000 രൂഫ ഞാന്‍ ഒപ്പിച്ചു ചെന്നൈ റ്റു ഏറണാകുളം ലോക്കല്‍ ടിക്കെട്ടും ഒപ്പിച്ചു വണ്ടി കേറാന്‍ തിരുവോണത്തിന്റെ അന്ന് അതിരാവിലെ റെയില്‍വേ സ്റെഷനില് എത്തി, അവിടെ കണ്ട കാഴ്ച തൃശൂര്‍ പൂരം അങ്ങോട്ട് മാറ്റിയോ എന്ന് വരെ തോന്നി ആളുകളെ പറഞ്ഞിട്ട് കാര്യമില്ല അവര്‍ക്കും പോണ്ടേ യാത്ര.അങ്ങനെ തിരുവോണ സദ്യ ട്രെയിനില്‍ വച്ചാവാം ന്നങ്ങട് നോം നിശ്ശയിച്ചു ട്രെയിന്‍ വന്നു ലോകത്തുള്ള എല്ലാ മാന്യമാരും ഉണ്ടായിട്ടും ഈ ട്രെയിന്‍ ലോകമാന്യ തിലക് അല്ല ബട്ട് നോ പ്രോബ്സ് "ട്രെയിന്‍ ഏതായാലും സീറ്റു കിട്ടിയമതി" എന്നായി ചിന്ത. സൂചി കുത്താന്‍ സ്ഥലമില്ലാത്ത ലോക്കല്‍ കംപാര്ടുമെന്റില് കാലു കുത്താന്‍ പെടാപാട് പെട്ട് കേറിപ്പറ്റി.
രാവിലെ വെറും വയറ്റില്‍ ഇറങ്ങിയത് കൊണ്ട് വിശപ്പു സൈറന്‍ വിളി തുടങ്ങി അപ്പോഴാനാണ് എല്ലാരുടെം കാതുകളില്‍ തേന്‍ മഴയായ് ആ ഇമ്പമാര്‍ന സ്വരം കേട്ടത് "ദോശാ വടൈ ....വടൈ ദോശാ" ഗ്രഹിണി പിടിച്ചര്‍ക്ക് ചക്ക ക്കൂട്ടന്‍ കിട്ട്യത് പോലെ എല്ലാരുംവാങ്ങി കൂടെ ഞാനും ദോശയെങ്കി ദോശ 25 രൂഫക്ക് വേവാത്ത 2 ദോശയും ബ്രെഷില് പെയ്സ്റ്റു തേച്ച പോലെ കുറച്ചു ചട്നിയും ഒരു ദോശ തീര്നപോ ചട്നിയും തീര്‍ന്നു ഹഉമം അങ്ങനെ ഗംഭീരമായ തിരുവോണ സദ്യ നിന്ന് കഴിച്ചു. പാതി രാത്രി ആയപ്പോ എറണാകുളത്തെത്തി രാവിലെ 9 മണിക്ക് താജിലെതിയാ മതി അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ കൊത് കടീം കൊണ്ട് പള്ളി ഉറക്കം, അതിരാവിലെ അമ്മാവന്റെ ഒരു പഴയ സുഹൃത്ത് വന്നു എന്നെ പൊക്കി അങ്ങേരുടെ വീട്ടിലെത്തിച്ചു ഫുട്ടും തന്നു അമ്മാവന്‍ വില്ച്ചു പറഞ്ഞതാ എന്നറിഞ്ഞപ്പോ വീണ്ടും തംതോയം ബട്ട് ഫുഡ് കഴികുന്നത് കണ്ടിട്ടാണെന്ന് തോന്നി അവര്‍ കാലുമാറി അമ്മായി അമ്മക് സുഖമില്ലാത്തത് കൊണ്ട് ഫാര്യ വീട്ടില്‍ പോണം 2 ദിവസം കഴിഞ്ഞേ വരൂ എന്ന് ഹമം പാപി ചെന്നേടം പാതാളം ആണല്ലോ :(((((
അങ്ങനെ ചേട്ടന്‍ വാങ്ങിതന്ന ഓണകൊടിയും ഉടുത്ത് സുന്ദരകുട്ടപ്പനായി(എവിടുന്നു ചുമ്മാ) നേരെ താജ് രേസിടെന്സിയിലേക്ക് അവിടെ ചെന്നപ്പോ കലാകാരന്മാരുടെ ബഹളം ഗ്ലാമര്‍ ലോകം, പിടിച്ചു നിക്കാനായി എല്ലാ ശ്രമവും ഞാന്‍ നടത്തി അങ്ങനെ സെമി ഫൈനല്‍ കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ റെഡിയായി നിക്കുന്ന എന്നോട് പറഞ്ഞു കണ്ഗ്രടുലഷന്‍സ് ഫൈനലിലേക് സെലക്ട് ചെയ്തു ഞാന്‍ പൊട്ടി കരഞ്ഞു പാവം പുള്ളി ഓര്‍ത്തു ആനന്ത കണ്ണീരാനെന്നു എനിക്കല്ലേ അറിയൂ അന്ന് രാത്രി എവിടെ തങ്ങും ഫൈനലിലിടന്‍ ഡ്രസ്സ് എവിടെ ഫുഡ് കാശ് ???????????????? ഈശ്വരാ :(((((( അങ്ങനെ വീണ്ടും അമ്മാവന്‍ തന്നെ ശരണം വിളിച്ചു ചെന്നൈ അമ്മാവന്‍ അവസാനം ഒരു ഫാമിലി ഫ്രാണ്ട്ടിന്റെ വീട് പറഞ്ഞു തന്നു ഹാവൂ ആശ്വാസം അങ്ങനെ രാത്രി ട്രെയിനില്‍ വന്നപ്പോ ഇട്ട ഡ്രസ്സ് അലക്കി ഫാനിന്റെ അടിയില്‍ ഇട്ടു ഉറങ്ങി വിധി നിര്‍ണയത്തിന്റെ അവസാന ദിവസം അടുത്ത ദിവസം രാവിലെ !!!!!!!!!!!!!
അങ്ങനെ വീണ്ടും താജ് രാവിലെ ചെന്നപ്പോ ഞെട്ടി തരിച്ചുപോയി വിധി നിര്‍ണയിക്കാന്‍ ഒരാളും കൂടി വന്നു ഡയറക്ടര്‍ രഞ്ജിത് ,മറ്റുള്ളവര്‍ സെമിയിലും ഉണ്ടായിരുന്നു കാവ്യ ,ഷീല, സലിം കുമാര്‍, മധു പാല്‍,കലാഭവന്‍ പ്രസാദ്,നിത്യ ദാസ്,വിജയ് യേശുദാസ് അങ്ങനെ അവരുടെ മുന്നില്‍ ഡാന്‍സും പാട്ടും അഫിനയവും എല്ലാം തകര്‍ത്തു പൊളിച്ചടുക്കി, സെലക്ട് ചെയ്താല്‍ രഞ്ജിത്തിന്റെ നെക്സ്റ്റ് പടത്തിലേക്ക് ഒരു ചാന്‍സ് അങ്ങനെ 2100 പേരില്‍ നിന്ന് സെലെക്ട് ചെയ്ത 13 പേരില്‍ ഞാനും ഒരാള്‍ ഹോ അവസാനം ടീ ഷര്‍ട്ടും ജീന്‍സും സമ്മാനം വാങ്ങി ഞാന്‍ വണ്ടി കേറി നാട്ടിലേക്ക് ശുഭ പ്രതീക്ഷകളുമായി. കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവനിയുമ്പോള്‍ ആരും ആരെയും ഒര്കാരില്ല എന്ന് പറഞ്ഞ പോലെ ഞാന്‍ ആ കാര്യമൊക്കെ മറന്നു പിന്നെപ്പോഴോ ഒരു ഫ്രണ്ടിനെ കണ്ടപ്പോ അവന്‍ പറഞ്ഞു ആ പ്രോജക്ട് ഡ്രോപ്പ് ചെയ്തു ഞാന്‍ ആരായി ദി വണ്‍ മിസ്ടര്‍ ശശി :((((((((((((((
അതേയ് പിന്നൊരു കാര്യം ഞാന്‍ ഈ പറഞ്ഞതൊക്കെ RUFF &TUFF ന്റെ പരസ്യം പോലെയാ അറിയ മനസിലാക്ക പറയണ്ട ബികോസ് എന്റെ മാനം പോകും (ഉണ്ടായിട്ടു വേണ്ടേ എന്ന് മനസ്സില്‍ പറഞ്ഞത് പോലെ തോന്നി ഹേയ് തോന്നിയതാവും ) ആ പറയാന്‍ വിട്ടു പോയ് ഹൃദയം നിറഞ്ഞ ആയിരം ആയിരം ഓണാശംസകള്‍
ucan see me in this vedio im ina black shirt with specs :)
http://www.youtube.com/watch?v=i0YS57qhoEw
No comments:
Post a Comment