Pages

Thursday, August 26, 2010

ജയ് ഹോ



ഒരു സെലിബ്രിറ്റി അല്ലേല് സൂപ്പര്‍ സ്റ്റാര്‍ ആയി തിളങ്ങാന്‍ പറ്റിയ രണ്ടു മേഖല ക്രിക്കറ്റ്‌ ഉം സിനിമയും ബട്ട്‌ ഫീല്‍ഡില്‍ പിടിച്ചു നിക്കണമെങ്കില് കഴിവ് മാത്രം പോരാ ഭാഗ്യദേവതയും കൂടെ വേണം പിന്നെ കോടികള് കീശേല് ഇങ്ങനെ വന്നു ബീണോളും പിന്നെ പരസ്യത്തില്‍ തകര്തഭിനയിച്ചും ബ്രാന്‍ഡ്‌ അമ്ബാസിടരും മാരുതിയും ഒക്കെ ആയല് ബേറെ കാശു ...... ഹോ അസൂയ ഹ്മം ഉം ഉം....എന്നാലും ഈ ആണ്‍ പെണ്‍ വ്യത്യാസം പ്രതിഫലത്തിന്റെ കാര്യത്തിലും ഉണ്ട് പാവം പെണ്ണുങ്ങള് കീടൂനതു കൊണ്ട് ജീവിച്ചു പോകുന്നു........

അല്ല എന്താ ഇപ്പൊ ഈ പെണ്ണ്ങ്ങളോടൊരു സ്നേഹം എന്നല്ലേ ഹ്മം അത് നേരത്തെ ഉണ്ട് ബട്ട്‌ ഇപ്പൊ കാര്യം അതല്ല പാവം ഈ പെണ്‍കുട്ടികള്‍ ആരാ നമ്മുടെ സ്വന്തം വനിതാ ഇന്ത്യന്‍ ക്രികെറ്റ് ടീം.കോടികള്‍ വാങ്ങി കീശേലിട്ടു നടക്കുന്ന സൂപര്‍ താരങ്ങള്‍ക്ക് കിട്ടുന്നതിന്റെ 100 ലൊന്നു പബ്ലിസിടി വേണ്ട അത് വേണ്ട കാശു എങ്കിലും ഹും എവിടിന്നു കിട്ടാന്‍ ഇനി പെര്‍ഫോമന്‍സ് വെച്ച് നോക്കുവാനേല് ഈ അടുത്ത കാലത്ത് വേള്‍ഡ് കപ്പു ഫൈനല്‍ കളിച്ചു പിന്നെ റാങ്കിങ്ങ് 3rd ഉം ഇപ്പൊ എന്നിട്ടും ആരറിയാന്‍ ഈ പാവങ്ങളെ തീര്‍ന്നില്ല എന്റെ ആരാധന മൂര്‍ത്തിയായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ടുല്കര്‍ ഏക ദിനത്തില് 200 റണ്‍സ് എന്നാ ലോക റെക്കോര്‍ഡ്‌ എടുത്തപ്പോ നമ്മളെല്ലാരും വാനോളം പുകഴ്ത്തി നല്ല കാര്യം ബട്ട്‌ എത്ര പേര്‍ക്കറിയാം ഏക ദിനത്തില് 229 റണ്‍സ് അതും ഔട്ടാകാതെ ആദ്യം ഈ റെക്കോര്‍ഡ്‌ ഇട്ടതു ബെലിന്ദ ക്ലാര്‍ക്ക് എന്ന പെണ്‍കുട്ടിയാണെന്ന് ?????

പൂജ്യത്തിന് പുറത്തായാലും ഓരോ മത്സരത്തിനും കിട്ടും ലക്ഷങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയാല്‍ ബി.സി.സി.ഐ.യും കേന്ദ്രവും സംസ്ഥാന സര്‍ക്കാറും കൊടുക്കും കോടികള്‍. പാകിസ്താനെ തോല്പിച്ചാല്‍ പറയുകയേ വേണ്ട. പാര്‍ലമെന്റില്‍പ്പോലും കിട്ടും പ്രശംസ. പരസ്യവരുമാനം, അല്ലാത്തവരുമാനം അങ്ങനെയും കിട്ടും കുറേയേറെ. ഇതൊക്കെ പുരുഷ ക്രിക്കറ്റിന്റെ കാര്യം. ഈ രാജ്യത്തൊരു വനിതാ ക്രിക്കറ്റ് ടീമുണ്ട്. അവരും ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടുണ്ട്. ഒട്ടേറെ ഏഷ്യാ കപ്പുകള്‍ നേടിയിട്ടുണ്ട്. പാകിസ്താനെ തോല്പിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിനെയും ഇംഗ്ലണ്ടിനെയും തളച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയെ അട്ടിമറിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ ദൈവങ്ങളല്ല. എന്തിന് ഒരേ മേഖലയെന്നതിന്റെ മാനുഷികസമത്വം പോലും അവര്‍ക്കില്ല. കാരണം അവര്‍ പെണ്ണുങ്ങളാണ്. ലക്ഷങ്ങളുടെ സ്ഥാനത്ത് 2,500 രൂപയാണ് ഓരോ കളിക്കുമുള്ള പ്രതിഫലം. കന്നുകാലി ക്ലാസിലാണ് യാത്രകള്‍. ക്രിക്കറ്റ് ഗ്രൗണ്ടിനുപുറത്തെ ഇത്തരം കളികളും യാഥാര്‍ഥ്യങ്ങളും കോര്‍ത്തിണക്കി ക്രിക്കറ്റ് ചരിത്രകാരന്‍ സുനില്‍ യാഷ് കാല്‍റ അണിയിച്ചൊരുക്കിയ ഡോക്യുമെന്ററിയാണ് 'പുവര്‍ കസിന്‍സ് ഓഫ് മില്യന്‍ ഡോളര്‍ ബേബീസ്'. പേരു സൂചിപ്പിക്കും പോലെ മില്യണ്‍ ഡോളര്‍ ബേബീസ് പുരുഷ ക്രിക്കറ്റ് ടീമും അവരുടെ പുവര്‍ കസിന്‍സ് വനിതാ ടീമുമാണ്.

ഒരു അട്ടിമറിവിജയം പ്രതീക്ഷിച്ചല്ല യാഷ് കാല്‍റ പുതിയ ഇന്നിങ്‌സിനിറങ്ങിയത്. ക്രിക്കറ്റ് രംഗത്ത് നിലനില്‍ക്കുന്ന ഈ വിവേചനം ശ്രദ്ധയില്‍പ്പെടുത്താന്‍, കായിക അധികൃതരുടെ കണ്ണുതുറപ്പിക്കാനൊരു ചെറിയ ശ്രമം. രാഹുല്‍ ദ്രാവിഡിന്റെ കൂള്‍ ഷോട്ടിനും അഞ്ജും ചോഴിയുടെ അലസഗംഭീര ഡ്രൈവിനും പിന്നില്‍ ഒരേ സാങ്കേതികതയും ആശിഷ് നെഹ്‌റയുടെയും ജുലാന്‍ ഗോസ്വാമിയുടെയും ഫാസ്റ്റ് ബൗളിങ്ങിന് ഒരേ അധ്വാനവും ആവശ്യമായിരിക്കെ പ്രതിഫലത്തിലും പരിഗണനയിലുമുള്ള വിവേചനത്തെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കളിയും ജീവിതവും ഏറെക്കാലം നിരീക്ഷിച്ചശേഷമാണ് കാല്‍റ പുതിയ സംരംഭത്തിനിറങ്ങിയത്. ടീമിന്റെ വിജയങ്ങള്‍, അതിനുപിന്നിലെ ശ്രമങ്ങള്‍, കളിക്കാര്‍ക്കിടയിലെ സൗഹൃദം, ഡ്രസിങ് റൂമിലെ കുസൃതികള്‍, ലോര്‍ഡ്‌സ് പോലുള്ള ഗ്രൗണ്ടുകളില്‍ കളിക്കുമ്പോഴുള്ള വികാരം, അര്‍ഹമായ പരിഗണന കിട്ടാതിരിക്കുമ്പോഴും രാജ്യത്തിനു വേണ്ടി കളിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നിവയൊക്കെ ഡോക്യുമെന്ററി ആരായുന്നു.

27 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരിച്ചത്. ലോര്‍ഡ്‌സും ഈഡന്‍ ഗാര്‍ഡന്‍സും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടുമെല്ലാം ഡോക്യുമെന്ററിയില്‍ കടന്നുവരുന്നുണ്ട്. കളികളുടെ ക്ലിപ്പിങ്‌സും വിജയാഘോഷങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ജും ചോഴി പ്രധാന കഥാപാത്രമാകുന്ന ഡോക്യുമെന്ററിയില്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമി, വൈസ്‌ക്യാപ്റ്റന്‍ അമിതാ ശര്‍മ, മുന്‍വൈസ്‌ക്യാപ്റ്റന്‍ രുമേലി ദാര്‍ തുടങ്ങിയവരും വേഷമിടുന്നു.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ചടങ്ങില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, 'ചക്‌ദേ ഇന്ത്യ'യുടെ തിരക്കഥാകൃത്ത് ജയ്ദീപ് സാഹ്‌നി, ബോളിവുഡ് നടി റാണി മുഖര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.'ജെന്റില്‍മാന്‍' അഥവാ മാന്യന്മാരുടെ കളിയെന്ന് ക്രിക്കറ്റിനെ വിളിക്കുന്നതിനോട് റാണി മുഖര്‍ജി വിയോജിക്കുന്നു. ക്രിക്കറ്റില്‍ 'മാന്യന്മാരുടെ' ശക്തിയേക്കാള്‍ സാങ്കേതികതയ്ക്ക് തന്നെയാണ് പ്രാധാന്യമെന്ന് 'ദില്‍ ബോലെ ഹഡിപ്പ' എന്ന ഹിന്ദി ചിത്രത്തില്‍ കളിക്കാരെവെല്ലുന്ന സിക്‌സറുകളടിച്ച റാണി പറഞ്ഞു. സ്‌പോണ്‍സറെ കിട്ടാതെ ഏറെനാള്‍ പെട്ടിയിലിരുന്ന 'പുവര്‍ കസിന്‍സ് ഓഫ് മില്യണ്‍ ഡോളര്‍ ബേബീസി'ന്റെ നിര്‍മാതാവ് 'നഫ്‌ത്തോഗാസ് ഇന്ത്യ'യുടെ ഡയറക്ടറായ ബാവ മഹ്ദൂം ആണ്. മുഖ്യധാര സിനിമ ലക്ഷ്യം വെച്ചല്ല തന്റെ സംരംഭമെന്നും ഒരു സാമൂഹിക ഉത്തരവാദിത്വമെന്നനിലയില്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു . ഇനി ഇത് എത്ര പേര് കാണും എന്ന് ദൈവത്തിനറിയാം ...................... കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരത്തില്‍ കയ്പ് ശമിപ്പതുണ്ടോ ??????

2 comments:

  1. നീ തന്നെടായ്? കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete