Thursday, May 13, 2010
നന്ദി ഫെയ്സ് ബൂക്കെ നന്ദി
പഴയ നാടകത്തിലെ ഒരു ഡയലോഗ് ഓര്‍മ്മ വന്നു ഈ കഥ കേട്ടപ്പോ ഏതു കഥ ? ഹ തെരക്ക് കൂട്ടാതെ മാഷേ "ആദ്യം അടി പിന്നെ പ്യേച്ചു" എന്നാണല്ലോ രാജമാണിക്യം പറഞ്ഞിട്ടുള്ളത്, ലതായത് നാടകത്തിലെ ഡയലോഗ് ഇത്രേ ഉള്ളൂ ഒരു മകന്‍ അമ്മയോട് ചോദിക്കുന്നു "എന്‍റെ അച്ഛനാരാണംമേ " അമ്മ കൊന്നാലും പറയില്ല എന്നാ മട്ടില്‍ മോനെ ആശ്വസിപ്പിക്കും വീണ്ടും മോന്‍ ചോദിക്കും"എന്‍റെ അച്ഛനാരാണംമേ "
മണിക്കൂറുകളോളം ഈ ഒരു ഡയലോഗ് മാത്രം കേട്ട് ഇരിക്കുന്ന വരുടെ കണ്ട്രോള് പോയപ്പോ വിളിച്ചു പറഞ്ഞു ഞാനടെ ......................മോനെ നിന്‍റെ
അച്ഛന്‍ പിന്നെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് ഓര്‍മിപ്പിക്കും വിധം ആയിരുന്നു !@#$%^&^&** അവസാനം രംഗം ശൂന്യം
അല്ല ഡയലോഗ് അവിടെ നിക്കട്ടെ കഥ പറ എന്നല്ലേ ഇന്ന പിടിച്ചോ ബ്രിട്ടനില് വായില്‍ കൊള്ളാത്ത പേരുള്ള ഒരു സായിപ്പ് സ്വന്തം അച്ഛനെ തേടി നടക്കാന്‍ തുടങ്ങിയിട്ട് വര്ഷം 37 ആയി അല്ല അവിടെ മാത്രമല്ല വിദേശത്തു ഏറ്റവും കണ്‍ഫ്യൂഷന്‍ ഉള്ള ഡേ ഏതാന്നോ fathers day (സായിപ്പ് ഇത് വായിക്കില്ല എന്ന് ഓവര്‍ കന്ഫിടന്‍സ് ഹ്മ്മം ) ലപ്പോ അച്ഛനെ തെരഞ്ഞു മടുത്തപ്പോ തലയില്‍ ബള്‍ബു കത്തി സോഷ്യല്‍ നെറ്റ്വര്കില്‍ തപ്പാം അവസാനം തപ്പി അല്ല കിട്ടി ഫേസ് ബൂകില് 15 അച്ഛന്‍ മാരെ തെറ്റിദ്ധരിക്കരുത് അച്ഛന്റെ പേരുള്ള 15 ആളുകളെ എല്ലാവര്ക്കും മെസ്സേജ് അയച്ചു അവസാനം അച്ഛനും മോനും കണ്ടുമുട്ടി നസീറിന്റെ സിനിമയിലെ പോലെ അ അച്ഛാ അചനിത്രയും കാലം ശേവിടെ ആയിരുന്നു ബോനേ.....................................................................................
അബസാനം നന്ദി ഫേസ് ബുക്കേ പെരുത്ത നന്ദി
Wednesday, May 12, 2010
ലോക കോപ്പ് സോറി കപ്പ്
ഞങ്ങള്ക് വേണ്ടി പ്രാര്‍ഥിക്കേണമേ....................................... എന്ന് അലറി വിളിച്ചു അങ്ങ് വെസ്റ്റ് ഇന്ടീസില് ആരാന്നോ നമ്മുടെ ഇന്ത്യന്‍ ക്രിക്കെറ്റ് ടീമു അല്ലാണ്ട് ആരാ? എന്തൊക്കെയായിരുന്നു ഇവിടുന്നു പോകുമ്പോ? ധോനിടെ സിക്സ് ,രൈനടെ ട്രെയിന് ,യുവരാജിന്റെ ചീറല്‍, മലപ്പ്രം കത്തി അവസാനം പവനായി ശവമായി.......
ഹ്മ്മ്മം നാണം കേട്ട് തിരിച്ചു പോന്നു ഇതൊക്കെ ഉറക്കം ഒഴിച്ചിരുന്നു കണ്ട ഞാനടക്കം നമ്മളെല്ലാം ആരായീ ശശി ആയി.
അതേയ് തീര്‍ന്നില്ല എന്റെ കാണപെട്ട ദൈവവും ആരാധന മൂര്‍ത്തിയും ഒക്കെ ആണെങ്കിലും പറയാതെ വയ്യ ഈ സച്ചിന്‍ തെണ്ടുല്‍കര്‍ T20 വേള്‍ഡ് കപ്പ് കളിക്കുന്നില്ല എന്ന് പറഞ്ഞു കാരണം പറഞ്ഞത് എന്താന്നോ ഞാന്‍ ഞെട്ടിപ്പോയി ഈ 20 -20 പിള്ളേരുടെ കളിയാ അവര് കളിചോട്ടെ എന്ന് അല്ല സച്ചിനെ അങ്ങനെയാണെങ്കില്‍ ഈ IPL20 -20 യും പിള്ളാരുടെ കളിയല്ലേ അതോ മദ്യ രാജക്കന്മാരായ് വിജയ് മല്യെടെ ടീമിന്റെ ക്യാപ്ടന്‍ ആയാല് വലിയ ആള്‍കാരുടെ കളി ആവോ? വല്ലവര്കും വേണ്ടി കളിച്ചിട്ട് കൈയും മുറിഞ്ഞു സടിച് ഇട്ടു വീടിലിരികുവാ രാജ്യത്തിന് വേണ്ടി കളിക്കാതെ ഹ്മ്മ്മ്മ്മ്മം ..............
ഇതെല്ലം പോട്ടെ ഇന്ത്യക്ക് വേണ്ടി ഞാന്‍ ജയ്ഹോ വിളിക്കും എന്തിനന്നോ ഇത് ആണ്‍പിള്ളേര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കളിയല്ലല്ലോ പെണ്ണുങ്ങളെ കണ്ടു പടിക്ക് വനിതാ ക്രിക്കെട്ടു ടീം ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട് ഈ പറഞ്ഞ T20 അവര് സിമ്പിള്‍ ആയി സെമി എത്തി ഇനി കപ്പ് എടുക്കും എന്നാണ് വിശ്വാസം.എത്രപേര്‍ക് അറിയാം ഈ ടീമിന്റെ കളിക്കാരെ പോട്ടെ കാപ്ടനെ (ലക്ഷണ,മിത്തലി രാജ്) ധോനിയേം സ്രീസാന്തിനേം ലോകമറിയും എന്നാ ലോകമറിയുന്ന ഈ വനിതാകളെ ആരറിയാന്‍ അല്ലേലും പെന്പില്ലെരു ചെയ്ത സമ്മതിക്കാന്‍ പുരുഷ കേസരികള്‍ക്ക് പണ്ടേ മടിയാണല്ലോ(ഞാനും ഇതില്‍ പെടുംട്ടോ )
Tuesday, May 11, 2010
കാശു വേണ്ടാ
ഈശ്വര ഞാന്‍ എന്തൊക്ക്യാ ഈ കേക്കണേ ഹ്മ്മ്മ്മം ഒന്ന് നുള്ളിക്കേ ഹാ സത്യം.തലപുകക്കാന്‍ വരട്ടേ ഞാന്‍ പറയാന്നെ, ലതായത് നമ്മുടെ മലയാള സിനിമയിലെ താരങ്ങളടക്കം എല്ലാവരും 25% പ്രതിഫലം കുറക്കാന്‍ പൂവ്വാ .................. ഒരു കോടി വാങ്ങുവാണേല്‍ 25 ലക്ഷം വെറുതേ വേണ്ട എന്ന് വെക്കും ഈശ്വര അതില്‍ കുറച്ചു എന്നെ പോലെ ഉള്ള പാവങ്ങള്‍ക് തന്നൂടെ ആരു കേള്‍ക്കാന്‍ അല്ല എന്നാലും എന്റെ ഡൌട്ട് അതല്ല ഇവര് കുറച്ചോ ഇല്ലേ എന്ന് എങ്ങനെ അറിയും ?
തീര്‍ന്നില്ലാ ഇനിയും ഡൌട്ട് ഈ ഹോളിവുഡ്, ബോളിവുഡ് പോട്ടെ നമ്മുടെ അയല്‍ക്കാരന്‍ തമിഴകത് നോക്കാം ഇവുടുത്തെ ഫിലിം സ്ടാര്സ് എത്രയ വാങ്ങുന്നെ എന്നു പത്രത്തില്‍ വരെ ന്യൂസ് വരും ഇത്ര കോടി ഈടവും കൂടുതല്‍ വാങ്ങുന്ന ആള് എന്നൊക്കെ എന്നാ ഇവിടെ വരും എന്ത് കാശുവാങ്ങാതെ മഹാനായ താരം അഭിനയിച്ചു എന്ന് പറഞ്ഞ് ?
അല്ല സുഹൃത്തേ നിങ്ങകേന്താ സിനിമാ താരങ്ങള്‍ എത്രവാങ്ങിയാലും എന്ന് ചോദിക്കാം സ്വാഭാവികം എന്നാ ഞാന്‍ ഒന്ന് ചോദിക്കട്ടെ സുഹൃത്ത് അല്ലെങ്കില്‍ കൂടെ വര്‍ക്ക് ചെയ്യുന്ന ആളുടെ ശമ്പളം എത്രയ എന്നെക്കാള്‍ കൂടുതലല്ണോ കുറവാണോ എന്നറിയാന്‍ ഒരു തൊര മനസ്സില്‍ ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞതെല്ലാം മാച്ചു കളഞ്ഞോ മാപ്പ്
Friday, May 7, 2010
അ അമ്മ
ലോകം ഓര്‍മിപ്പികുമ്പോള്‍ എങ്കിലും പലരും ഓര്‍കുമല്ലോ ആ ദൈവീകമായ സ്നേഹത്തെ മാതൃ വാത്സല്യത്തെ,കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവണിയുമ്പോള്‍ ആരും ആരെയും ഓര്‍ക്കാറില്ല എന്ന സത്യം നിലനില്‍കുന്നു.ഒരു മാതൃദിനം കൂടി കടന്നു പോകുമ്പോള്‍ ഇന്നും മക്കളുടെ സ്നേഹം കൊതിക്കുന്ന അല്ലെങ്കില്‍ കാത്തിരിക്കുന്ന ഒരുപാടു ഒരുപാടു അമ്മമാര്‍ കണ്ണീരോടെ മൌനത്തിലാഴുന്നു................
ജനിച്ചനാള്‍ മുതല്‍ പറയാന്‍ ശ്രമിക്കുന്ന, ആദ്യം പറയുന്ന ആ വാക്ക് അമ്മ. എന്നാല്‍ ഇന്നീ കപടമായലോകത്തു അമ്മേ എന്ന് വിളികള്‍ ഉയര്‍ന്നു കേള്‍ക്കാം ആ വിളി പക്ഷെ സ്നേഹാദരങ്ങള്‍ കൊണ്ടല്ല വേദനയാല്‍ പുളയുമ്പോള്‍, അവനവന്‍ ചെയുന്ന ക്രൂരതകളാല്‍ ശിക്ഷിക്കപെടുമ്പോള്‍.........................
അമ്മ നമ്മുടെ കൈചെര്‍തുപിടിച്ചത് വളരെ കുറച്ചു നാളുകള്‍ മാത്രമാകാം എന്നാല്‍ ഹൃദയതോടുചെര്‍ത്തു എന്നെന്നും നമ്മെ കാത്തുകൊള്ളും
അമ്മയെ ഓര്‍ക്കാന്‍ അവസരങ്ങള്‍ അനവധി എന്നാല്‍ ഓര്‍കുന്നതോ ??????????????
പ്രണയജീവിതത്തെക്കുറിച്ച് ആദ്യം പറയുന്നത് അമ്മയോടാണ് അമ്മ അംഗീകരിക്കുന്നതും സ്നേഹം എന്താണെന്നു നന്നായി അറിയുന്നത് കൊണ്ടാണ് അച്ഛന്‍ എതിര്‍ക്കുനത് അച്ഛന് നാന്നായി അറിയാം ജീവിതം എന്താണെന്നു .....
ഒരു മഴ നനഞു കയറിവരുമ്പോള്‍ അച്ഛന്‍ പറയും "വല്ല അസുഖവും പിടിച്ചു കിടന്നാല്‍ ഞാനുണ്ടല്ലോ? " ചേട്ടന്‍ പറയും "നിനക്കൊരു കുട എടുതൂടെടാ മണ്ടാ " എന്നാല്‍ ആ അമ്മ മാത്രമേ പറയൂ "നാശം പിടിക്കാനായി മഴ എന്‍റെ കുട്ടിയെ നനച്ചു"
ഈ ലോകത്ത് എല്ലാം ഫാസ്റ്റ് ഫൂടിനു പുറകെ പോകുന്നപോലെ ഫാസ്ട്രാക്കില്‍ ഓടുമ്പോള്‍ സ്നേഹത്തോടെ ലോകത്തിലെ എല്ലാ അമ്മമാര്കും ഈ മകന്‍റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം മാതൃദിനാശംസകള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ലോ വെയിസ്റ്റു (WaStE)!!!!!!!!!!!!!!!!!!!!!!!
കാലം പോയ പോക്കേ ഇന്നര്‍ വെയര്‍ കമ്പനികള് രക്ഷപെട്ടു അല്ലാതെ എന്ത് പറയാന്‍???????????? Y ജനറേഷന്‍ ഇല്ലയിരുന്നെകില്‍ പല ബ്രാന്‍ഡ് വെയെര്സും കുത്തുപാള എടുത്തേനെ, പോരാത്തതിന് ദേ നിയമം പറയുന്നത് "ലോ വൈയിസ്റ്റ് " ഇടണ്ട എന്ന് പറയാന്‍ ഒക്കുകേല അവകാശ നിയമ ലങ്ഖനം ആകുമത്രേ.സംഗതി ലണ്ടനിലാ പാവം പയ്യന്‍ സ്റ്റൈല്‍ ആക്കി ഇറങ്ങിയതാ സദാചാരം കലിച്ചു പബ്ലിക് നുയിസന്‍സെ!!!!!!!!!!!!!! ഉടനെ പോലീസ് പൊക്കി കോടതികേറ്റി ഹിയര്‍ കമെസ് ദി ലോ (നിയമം) "ലോ വൈയിസ്റ്റ്" ഇടണ്ട എന്ന് പറയാന്‍ ഒക്കുകേല സ്വയം തീരുമാനിക്കാം വേണോ വേണ്ടേ എന്ന് !!!!!!!!!!!!!!!!
ഈ ലോ വൈയിസ്റ്റ് കാനുന്നവര്‍ക്കാ ടെന്‍ഷന്‍ പാന്ടു ഇപ്പൊ ഊരിപ്പോകുമോ ദിവസം പോകുമോ എന്നൊക്കെ
എന്നാലും എന്റെ പയ്യന്‍സേ ഇതാരെ കാണിക്കാനാ ഗേള്‍സിന് ഇതൊക്കെ കാണുന്നതെ കലിപ്പാ, കീറിയ പാന്ടു ആണെങ്കില്‍ പാവങ്ങളല്ലേ പോട്ടേ എന്ന് വെക്കാം ഇതങ്ങനല്ലല്ലോ?
ഇനി എന്തെല്ലാം കാണുവേം കേള്‍കുവേം വേണം ഈ ദുനിയാവില് ???????????????????????????
Wednesday, May 5, 2010
മഴ
പുതുമഴ പെയ്യുമ്പോള്‍ എന്‍റെ ചിന്തകള്‍ ചിലന്തി വല പോലെ സഞ്ചരിക്കും ഓര്‍മകളെ ഞാന്‍ താലോലിക്കും ബാല്യത്തെ ഞാന്‍ ഓര്‍ത്തെടുക്കും ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ സുന്ദര ബാല്യം നൊമ്പരങ്ങള്‍ നല്‍കി ഇപ്പോള്‍ എന്നെ ചിന്തിപ്പിക്കുന്നു എന്തിനീ യവ്വനം,വാര്‍ധക്യം എപ്പോഴും സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന ആ ബാല്യം എന്നെ എന്തിനു കൈവിട്ടു? ?????????
ഓരോ മഴ പൊഴിയുമ്പോഴും ഞാന്‍ ആസ്വദിക്കും നനഞ്ഞ ആ പുതു മഴയില്‍ മണ്ണിന്റെ ഗന്ധം എന്നെ ഒരുപാട് പുറകോട്ടു കൊണ്ടുപോകും കണ്ണീര്‍ പൊടിക്കും എല്ലാം എല്ലാം ഒരു സ്വപ്നം പോലെ ഇന്നും ഒരു മഴക്കായ് ഞാന്‍ കാത്തിരിക്കുന്നു
എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി മഴ ഇഷ്ടമാണ് ആസ്വദിക്കും എല്ലാവരും പക്ഷെ ഒന്ന് നനയാന്‍ എന്തിനു തൊടാന്‍ പോലും മടിക്കുന്നു, ഒരു യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കണ്ടു ബസ്സില്‍ എല്ലാവരും ഷട്ടര്‍ ഇടുന്നു മഴയെ പഴിക്കുന്നു കഷ്ടം ആ സൌന്ദര്യം അവര്‍ കാണാതെ ആസ്വദിക്കാതെ പോകുന്നു
ഇനി ഒരു നാള്‍ വരും മഴക്കായ് കാലങ്ങള്‍ കാത്തിരിക്കുന്ന നാള്‍ അന്ന് ചിന്തിന്ക്കും കാണാതെ പോയ തൊടാതെ പോയ ആസ്വദിക്കാതെ പോയ ആ മഴ നമുക്കായ് വരുമോ ?
Subscribe to:
Posts (Atom)