Pages

Wednesday, May 5, 2010

മഴ








പുതുമഴ പെയ്യുമ്പോള്‍ എന്‍റെ ചിന്തകള്‍ ചിലന്തി വല പോലെ സഞ്ചരിക്കും ഓര്‍മകളെ ഞാന്‍ താലോലിക്കും ബാല്യത്തെ ഞാന്‍ ഓര്‍ത്തെടുക്കും ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ സുന്ദര ബാല്യം നൊമ്പരങ്ങള്‍ നല്‍കി ഇപ്പോള്‍ എന്നെ ചിന്തിപ്പിക്കുന്നു എന്തിനീ യവ്വനം,വാര്‍ധക്യം എപ്പോഴും സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന ആ ബാല്യം എന്നെ എന്തിനു കൈവിട്ടു? ?????????


ഓരോ മഴ പൊഴിയുമ്പോഴും ഞാന്‍ ആസ്വദിക്കും നനഞ്ഞ ആ പുതു മഴയില്‍ മണ്ണിന്റെ ഗന്ധം എന്നെ ഒരുപാട് പുറകോട്ടു കൊണ്ടുപോകും കണ്ണീര്‍ പൊടിക്കും എല്ലാം എല്ലാം ഒരു സ്വപ്നം പോലെ ഇന്നും ഒരു മഴക്കായ് ഞാന്‍ കാത്തിരിക്കുന്നു


എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി മഴ ഇഷ്ടമാണ് ആസ്വദിക്കും എല്ലാവരും പക്ഷെ ഒന്ന് നനയാന്‍ എന്തിനു തൊടാന്‍ പോലും മടിക്കുന്നു, ഒരു യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കണ്ടു ബസ്സില്‍ എല്ലാവരും ഷട്ടര്‍ ഇടുന്നു മഴയെ പഴിക്കുന്നു കഷ്ടം ആ സൌന്ദര്യം അവര്‍ കാണാതെ ആസ്വദിക്കാതെ പോകുന്നു

ഇനി ഒരു നാള്‍ വരും മഴക്കായ് കാലങ്ങള്‍ കാത്തിരിക്കുന്ന നാള്‍ അന്ന് ചിന്തിന്ക്കും കാണാതെ പോയ തൊടാതെ പോയ ആസ്വദിക്കാതെ പോയ ആ മഴ നമുക്കായ് വരുമോ ?

2 comments:

  1. "മഴക്കായ് കാലങ്ങള്‍ കാത്തിരിക്കുന്ന നാള്‍"

    ആ കാലം അത്ര വിദൂരമല്ല.......

    ReplyDelete
  2. മഴ പെയ്തു തുടങ്ങിയല്ലോ , നീ അറിയാതെ .

    ReplyDelete