Pages

Friday, May 7, 2010

അ അമ്മ



ലോകം ഓര്‍മിപ്പികുമ്പോള്‍ എങ്കിലും പലരും ഓര്‍കുമല്ലോ ആ ദൈവീകമായ സ്നേഹത്തെ മാതൃ വാത്സല്യത്തെ,കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവണിയുമ്പോള്‍ ആരും ആരെയും ഓര്‍ക്കാറില്ല എന്ന സത്യം നിലനില്‍കുന്നു.ഒരു മാതൃദിനം കൂടി കടന്നു പോകുമ്പോള്‍ ഇന്നും മക്കളുടെ സ്നേഹം കൊതിക്കുന്ന അല്ലെങ്കില്‍ കാത്തിരിക്കുന്ന ഒരുപാടു ഒരുപാടു അമ്മമാര്‍ കണ്ണീരോടെ മൌനത്തിലാഴുന്നു................

ജനിച്ചനാള്‍ മുതല്‍ പറയാന്‍ ശ്രമിക്കുന്ന, ആദ്യം പറയുന്ന ആ വാക്ക് അമ്മ. എന്നാല്‍ ഇന്നീ കപടമായലോകത്തു അമ്മേ എന്ന് വിളികള്‍ ഉയര്‍ന്നു കേള്‍ക്കാം ആ വിളി പക്ഷെ സ്നേഹാദരങ്ങള്‍ കൊണ്ടല്ല വേദനയാല്‍ പുളയുമ്പോള്‍, അവനവന്‍ ചെയുന്ന ക്രൂരതകളാല്‍ ശിക്ഷിക്കപെടുമ്പോള്‍.........................

അമ്മ നമ്മുടെ കൈചെര്‍തുപിടിച്ചത് വളരെ കുറച്ചു നാളുകള്‍ മാത്രമാകാം എന്നാല്‍ ഹൃദയതോടുചെര്‍ത്തു എന്നെന്നും നമ്മെ കാത്തുകൊള്ളും
അമ്മയെ ഓര്‍ക്കാന്‍ അവസരങ്ങള്‍ അനവധി എന്നാല്‍ ഓര്‍കുന്നതോ ??????????????

പ്രണയജീവിതത്തെക്കുറിച്ച് ആദ്യം പറയുന്നത് അമ്മയോടാണ് അമ്മ അംഗീകരിക്കുന്നതും സ്നേഹം എന്താണെന്നു നന്നായി അറിയുന്നത് കൊണ്ടാണ് അച്ഛന്‍ എതിര്‍ക്കുനത് അച്ഛന് നാന്നായി അറിയാം ജീവിതം എന്താണെന്നു .....

ഒരു മഴ നനഞു കയറിവരുമ്പോള്‍ അച്ഛന്‍ പറയും "വല്ല അസുഖവും പിടിച്ചു കിടന്നാല്‍ ഞാനുണ്ടല്ലോ? " ചേട്ടന്‍ പറയും "നിനക്കൊരു കുട എടുതൂടെടാ മണ്ടാ " എന്നാല്‍ ആ അമ്മ മാത്രമേ പറയൂ "നാശം പിടിക്കാനായി മഴ എന്‍റെ കുട്ടിയെ നനച്ചു"

ഈ ലോകത്ത് എല്ലാം ഫാസ്റ്റ് ഫൂടിനു പുറകെ പോകുന്നപോലെ ഫാസ്ട്രാക്കില്‍ ഓടുമ്പോള്‍ സ്നേഹത്തോടെ ലോകത്തിലെ എല്ലാ അമ്മമാര്കും ഈ മകന്‍റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം മാതൃദിനാശംസകള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!

1 comment:

  1. തെണ്ടി തിരിഞ്ഞു നടന്നു മഴ നനഞ്ഞാലും കുറ്റം മഴയ്ക്ക്‌..അല്ലെ??പാവം അമ്മ അറിയുന്നില്ലല്ലോ മകന്റെ സ്വഭാവം

    ReplyDelete