Pages

Saturday, October 16, 2010

സച്ചിന്‍ ഇല്ലാതെ എന്താഘോഷം ......................:P


മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അറബികടലിന്റെ റാണി വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് കേറാന്‍ റെഡി ആകുവാ .സച്ചിനെന്ന മഹാ പ്രതിഭയെ ബൌളിങ്ങുലും ഉയര്തികാനിച്ച കൊച്ചിയിലേക്ക് ഇത്തവണ സച്ചിനില്ല എന്നാലും കൊച്ചി നമ്മളെ കൈ വിടൂല എന്ന് പ്രതീക്ഷിക്കാം.

1998 ഏപ്രില്‍ -1 ഓസ്ട്രേലിയകെതിരെ സച്ചിന്റെ വെടികെട്ടു ബാറ്റിങ്ങ് കാണാന്‍ കണ്ണില്‍ എണ്ണ ഒഴിചിരുന്നവര്ക് ആ എണ്ണ നഷ്ടം, സച്ചിന്‍ 8 റണ്‍സിനു പുറത്തു ബട്ട്‌ കളി മാറി മോനെ ബൌളിങ്ങില് സച്ചിന്റെ എവര്‍ ടൈം ഹിറ്റ്‌ റെക്കോര്‍ഡ്‌ 32 റണ്‍സിനു 5 വികെറ്റ് അങ്ങനെ കളി നമ്മ ജയിച്ചു മാന്‍ ഓഫ് ദി മാച്ച്‌ നുമ്മടെ സച്ചിന്‍ കൊച്ചന്‍.

2000 മാര്‍ച്ച്‌ -9 സച്ചിന്റെ ബൌളിങ്ങ് കണ്ട കൊച്ചി ഇത്തവണ ദക്ഷിണാഫ്രിക്കക്കെതിരെ ദ്രാവിഡ് എന്ന ബൌളറെയും കണ്ടു, 2 വികെട്ടു അങ്ങേര്‍ക്കു.നിര്‍ണ്ണായക ഘട്ടം അമ്പയര്‍ക് ഒരു തവണ പിഴച്ചു 3 ബോള്‍ ബാക്കി ഉള്ളപ്പോ റോബിന്‍ സിങ്ങ് ഫോര്‍ അടിച്ചു ജയിച്ചു എന്ന് കരുതി അര്‍മാദിച്ചു എല്ലാരും അപ്പൊ അമ്പയര് പറഞ്ഞു ഫോര്‍ ഇല്ല എന്റെ പൊന്നെ റോബിന്‍ വീണ്ടു കസറി കൊടുത്തു ഒരെണ്ണം കൂടെ അങ്ങനെ പിന്നേം നമ്മ ജയിച്ചു.

2002 മാര്‍ച്ച് 13 സിംബാംബുവേയുടെ ഹോണ്ടോ എന്ന് കേട്ടതും പിന്നെ അവസാനം നമ്മ പേടിച്ചതും എല്ലാം ഇന്നും ഒരു ഓര്മ 32 റണ്‍സിനു 4 വികെറ്റ് ഹോണ്ടോ മാന്‍ ഓഫ് ദി മാച്ച് നമ്മ തോറ്റു കൊച്ചിയില്.

2005 ഏപ്രില്‍ 2 പാകിസ്ഥാനെതിരെ നമ്മ വീണ്ടും നമ്മടെ കൊച്ചന്‍ സച്ചിന്‍ തകര്‍ത്തു നമ്മുടെ സ്കോര്‍ ആയ 281 റണ്‍സ് എടുക്കാന്‍ റെഡി ആയ പാകിസ്ഥാനെതിരെ സച്ചിന്‍ പൂന്തു വിളയാടി പിന്നേം 5 വികെറ്റ് അങ്ങേര്‍ക് 87 റണ്‍സ് ജയം നുമ്മക്ക് സ്വന്തം അല്ല സെവാഗിന്റെ 108 ഉം ദ്രാവിഡിന്റെ 104 ഉം കൂടി ഉണ്ടുട്ടോ

2006 ഏപ്രില്‍ 6 ഇന്ഗ്ലണ്ട് ആദ്യമായി കൊച്ചിയിലേക് അവര് മറകൂല മോനെ ദ്രാവിഡും യുവരാജും പൊരിച്ചു അങ്ങനെ അന്ന് നുമ്മടെ പയ്യന്‍ ശ്രീശാന്ത് നീല കുപ്പായമണിഞ്ഞു ആദ്യമായി സ്വന്തം മണ്ണില്‍ കളിക്കുന്നത് വികെറ്റ് ഉം കിട്ടി ആഘോഷമയം തീര്‍ന്നില്ല തുടര്ച്ചയ്യായി 15 തവണ സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്ന രാജ്യം ലോക റെക്കോര്‍ഡ്‌ ഇന്ത്യയ്ക് പോരെ മോനെ ദിനേശാ...

2007 ഒക്ടോബര്‍ 2 വീണ്ടും ഒസട്രെലിയകെതിരെ നുമ്മ 20-20 ലോക കപ്പു സ്വന്തമാകി നമമ അഹങ്കരിച്ചു നിക്കണ സമയത്ത് കളി വിചാരിച്ചപോലെ ആയില്ലന്നു മാത്രമല്ല 84 റണ്‍സ് തോല്‍വി എന്റമ്മോ ഓര്‍ക്കാന്‍ വയ്യ ആര്‍കും നമ്മളെ രക്ഷിക്കാന്‍ പറ്റിയില്ല 306 റണ്‍സെന്ന ഒസിസിന്റെ മതിലേ അവിടെ തന്നെ നിന്നു :(

2010 വീണ്ടും ഒരു ഒക്ടോബര്‍ വീണ്ടും ഓസ്ട്രേലിയ സച്ചിനില്ല{സച്ചിന്‍ ഇല്ലാതെ എന്താഘോഷം} സെവാഗില്ല പിന്നെ ഗ്രൌണ്ടില് മഴ പെയ്തു കെട്ടികിടകുന്ന വെള്ളം കോരി കളഞ്ഞു കൊണ്ടിരികുവാ മഴ ദൈവങ്ങളും ക്രിക്കറ്റ്‌ ദൈവങ്ങളും ഒരുമിച്ചു കനിജലെ നുമ്മ ഒസ്ട്രെളിയേനെ വെള്ളം കുടിപ്പികാന്‍ പറ്റൂ എന്താകുമോ എന്തോ കാതിരികം നുമ്മ ജയികുന്നത് കാണാന്‍ വേണ്ടി കളി നേരിട്ട് കാണാനുള്ള ചാന്‍സ് ഇതവനേം മിസ്സ്‌ ആയി ബട്ട്‌ നോ പ്രോബ്സ് ടീവി കാണാം കളി ജയിച്ചിട്ടു വേണം ഒസിസിനോട് ചോദിയ്ക്കാന്‍ "ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ???????????????? "

Thursday, August 26, 2010

ജയ് ഹോ



ഒരു സെലിബ്രിറ്റി അല്ലേല് സൂപ്പര്‍ സ്റ്റാര്‍ ആയി തിളങ്ങാന്‍ പറ്റിയ രണ്ടു മേഖല ക്രിക്കറ്റ്‌ ഉം സിനിമയും ബട്ട്‌ ഫീല്‍ഡില്‍ പിടിച്ചു നിക്കണമെങ്കില് കഴിവ് മാത്രം പോരാ ഭാഗ്യദേവതയും കൂടെ വേണം പിന്നെ കോടികള് കീശേല് ഇങ്ങനെ വന്നു ബീണോളും പിന്നെ പരസ്യത്തില്‍ തകര്തഭിനയിച്ചും ബ്രാന്‍ഡ്‌ അമ്ബാസിടരും മാരുതിയും ഒക്കെ ആയല് ബേറെ കാശു ...... ഹോ അസൂയ ഹ്മം ഉം ഉം....എന്നാലും ഈ ആണ്‍ പെണ്‍ വ്യത്യാസം പ്രതിഫലത്തിന്റെ കാര്യത്തിലും ഉണ്ട് പാവം പെണ്ണുങ്ങള് കീടൂനതു കൊണ്ട് ജീവിച്ചു പോകുന്നു........

അല്ല എന്താ ഇപ്പൊ ഈ പെണ്ണ്ങ്ങളോടൊരു സ്നേഹം എന്നല്ലേ ഹ്മം അത് നേരത്തെ ഉണ്ട് ബട്ട്‌ ഇപ്പൊ കാര്യം അതല്ല പാവം ഈ പെണ്‍കുട്ടികള്‍ ആരാ നമ്മുടെ സ്വന്തം വനിതാ ഇന്ത്യന്‍ ക്രികെറ്റ് ടീം.കോടികള്‍ വാങ്ങി കീശേലിട്ടു നടക്കുന്ന സൂപര്‍ താരങ്ങള്‍ക്ക് കിട്ടുന്നതിന്റെ 100 ലൊന്നു പബ്ലിസിടി വേണ്ട അത് വേണ്ട കാശു എങ്കിലും ഹും എവിടിന്നു കിട്ടാന്‍ ഇനി പെര്‍ഫോമന്‍സ് വെച്ച് നോക്കുവാനേല് ഈ അടുത്ത കാലത്ത് വേള്‍ഡ് കപ്പു ഫൈനല്‍ കളിച്ചു പിന്നെ റാങ്കിങ്ങ് 3rd ഉം ഇപ്പൊ എന്നിട്ടും ആരറിയാന്‍ ഈ പാവങ്ങളെ തീര്‍ന്നില്ല എന്റെ ആരാധന മൂര്‍ത്തിയായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ടുല്കര്‍ ഏക ദിനത്തില് 200 റണ്‍സ് എന്നാ ലോക റെക്കോര്‍ഡ്‌ എടുത്തപ്പോ നമ്മളെല്ലാരും വാനോളം പുകഴ്ത്തി നല്ല കാര്യം ബട്ട്‌ എത്ര പേര്‍ക്കറിയാം ഏക ദിനത്തില് 229 റണ്‍സ് അതും ഔട്ടാകാതെ ആദ്യം ഈ റെക്കോര്‍ഡ്‌ ഇട്ടതു ബെലിന്ദ ക്ലാര്‍ക്ക് എന്ന പെണ്‍കുട്ടിയാണെന്ന് ?????

പൂജ്യത്തിന് പുറത്തായാലും ഓരോ മത്സരത്തിനും കിട്ടും ലക്ഷങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയാല്‍ ബി.സി.സി.ഐ.യും കേന്ദ്രവും സംസ്ഥാന സര്‍ക്കാറും കൊടുക്കും കോടികള്‍. പാകിസ്താനെ തോല്പിച്ചാല്‍ പറയുകയേ വേണ്ട. പാര്‍ലമെന്റില്‍പ്പോലും കിട്ടും പ്രശംസ. പരസ്യവരുമാനം, അല്ലാത്തവരുമാനം അങ്ങനെയും കിട്ടും കുറേയേറെ. ഇതൊക്കെ പുരുഷ ക്രിക്കറ്റിന്റെ കാര്യം. ഈ രാജ്യത്തൊരു വനിതാ ക്രിക്കറ്റ് ടീമുണ്ട്. അവരും ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടുണ്ട്. ഒട്ടേറെ ഏഷ്യാ കപ്പുകള്‍ നേടിയിട്ടുണ്ട്. പാകിസ്താനെ തോല്പിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിനെയും ഇംഗ്ലണ്ടിനെയും തളച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയെ അട്ടിമറിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ ദൈവങ്ങളല്ല. എന്തിന് ഒരേ മേഖലയെന്നതിന്റെ മാനുഷികസമത്വം പോലും അവര്‍ക്കില്ല. കാരണം അവര്‍ പെണ്ണുങ്ങളാണ്. ലക്ഷങ്ങളുടെ സ്ഥാനത്ത് 2,500 രൂപയാണ് ഓരോ കളിക്കുമുള്ള പ്രതിഫലം. കന്നുകാലി ക്ലാസിലാണ് യാത്രകള്‍. ക്രിക്കറ്റ് ഗ്രൗണ്ടിനുപുറത്തെ ഇത്തരം കളികളും യാഥാര്‍ഥ്യങ്ങളും കോര്‍ത്തിണക്കി ക്രിക്കറ്റ് ചരിത്രകാരന്‍ സുനില്‍ യാഷ് കാല്‍റ അണിയിച്ചൊരുക്കിയ ഡോക്യുമെന്ററിയാണ് 'പുവര്‍ കസിന്‍സ് ഓഫ് മില്യന്‍ ഡോളര്‍ ബേബീസ്'. പേരു സൂചിപ്പിക്കും പോലെ മില്യണ്‍ ഡോളര്‍ ബേബീസ് പുരുഷ ക്രിക്കറ്റ് ടീമും അവരുടെ പുവര്‍ കസിന്‍സ് വനിതാ ടീമുമാണ്.

ഒരു അട്ടിമറിവിജയം പ്രതീക്ഷിച്ചല്ല യാഷ് കാല്‍റ പുതിയ ഇന്നിങ്‌സിനിറങ്ങിയത്. ക്രിക്കറ്റ് രംഗത്ത് നിലനില്‍ക്കുന്ന ഈ വിവേചനം ശ്രദ്ധയില്‍പ്പെടുത്താന്‍, കായിക അധികൃതരുടെ കണ്ണുതുറപ്പിക്കാനൊരു ചെറിയ ശ്രമം. രാഹുല്‍ ദ്രാവിഡിന്റെ കൂള്‍ ഷോട്ടിനും അഞ്ജും ചോഴിയുടെ അലസഗംഭീര ഡ്രൈവിനും പിന്നില്‍ ഒരേ സാങ്കേതികതയും ആശിഷ് നെഹ്‌റയുടെയും ജുലാന്‍ ഗോസ്വാമിയുടെയും ഫാസ്റ്റ് ബൗളിങ്ങിന് ഒരേ അധ്വാനവും ആവശ്യമായിരിക്കെ പ്രതിഫലത്തിലും പരിഗണനയിലുമുള്ള വിവേചനത്തെ ഡോക്യുമെന്ററി ചോദ്യം ചെയ്യുന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കളിയും ജീവിതവും ഏറെക്കാലം നിരീക്ഷിച്ചശേഷമാണ് കാല്‍റ പുതിയ സംരംഭത്തിനിറങ്ങിയത്. ടീമിന്റെ വിജയങ്ങള്‍, അതിനുപിന്നിലെ ശ്രമങ്ങള്‍, കളിക്കാര്‍ക്കിടയിലെ സൗഹൃദം, ഡ്രസിങ് റൂമിലെ കുസൃതികള്‍, ലോര്‍ഡ്‌സ് പോലുള്ള ഗ്രൗണ്ടുകളില്‍ കളിക്കുമ്പോഴുള്ള വികാരം, അര്‍ഹമായ പരിഗണന കിട്ടാതിരിക്കുമ്പോഴും രാജ്യത്തിനു വേണ്ടി കളിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്നിവയൊക്കെ ഡോക്യുമെന്ററി ആരായുന്നു.

27 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരിച്ചത്. ലോര്‍ഡ്‌സും ഈഡന്‍ ഗാര്‍ഡന്‍സും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടുമെല്ലാം ഡോക്യുമെന്ററിയില്‍ കടന്നുവരുന്നുണ്ട്. കളികളുടെ ക്ലിപ്പിങ്‌സും വിജയാഘോഷങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഞ്ജും ചോഴി പ്രധാന കഥാപാത്രമാകുന്ന ഡോക്യുമെന്ററിയില്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമി, വൈസ്‌ക്യാപ്റ്റന്‍ അമിതാ ശര്‍മ, മുന്‍വൈസ്‌ക്യാപ്റ്റന്‍ രുമേലി ദാര്‍ തുടങ്ങിയവരും വേഷമിടുന്നു.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ ചടങ്ങില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, 'ചക്‌ദേ ഇന്ത്യ'യുടെ തിരക്കഥാകൃത്ത് ജയ്ദീപ് സാഹ്‌നി, ബോളിവുഡ് നടി റാണി മുഖര്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു.'ജെന്റില്‍മാന്‍' അഥവാ മാന്യന്മാരുടെ കളിയെന്ന് ക്രിക്കറ്റിനെ വിളിക്കുന്നതിനോട് റാണി മുഖര്‍ജി വിയോജിക്കുന്നു. ക്രിക്കറ്റില്‍ 'മാന്യന്മാരുടെ' ശക്തിയേക്കാള്‍ സാങ്കേതികതയ്ക്ക് തന്നെയാണ് പ്രാധാന്യമെന്ന് 'ദില്‍ ബോലെ ഹഡിപ്പ' എന്ന ഹിന്ദി ചിത്രത്തില്‍ കളിക്കാരെവെല്ലുന്ന സിക്‌സറുകളടിച്ച റാണി പറഞ്ഞു. സ്‌പോണ്‍സറെ കിട്ടാതെ ഏറെനാള്‍ പെട്ടിയിലിരുന്ന 'പുവര്‍ കസിന്‍സ് ഓഫ് മില്യണ്‍ ഡോളര്‍ ബേബീസി'ന്റെ നിര്‍മാതാവ് 'നഫ്‌ത്തോഗാസ് ഇന്ത്യ'യുടെ ഡയറക്ടറായ ബാവ മഹ്ദൂം ആണ്. മുഖ്യധാര സിനിമ ലക്ഷ്യം വെച്ചല്ല തന്റെ സംരംഭമെന്നും ഒരു സാമൂഹിക ഉത്തരവാദിത്വമെന്നനിലയില്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു . ഇനി ഇത് എത്ര പേര് കാണും എന്ന് ദൈവത്തിനറിയാം ...................... കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരത്തില്‍ കയ്പ് ശമിപ്പതുണ്ടോ ??????

Monday, August 23, 2010

HAPPY Raksha Bandhan dear sisters :)



Raksha Bandhan in History

The traditional Hindu festival 'Raksha Bandhan' (knot of protection) was came into origin about 6000 years back when Aryans created first civilization - The Indus Valley Civilization. With many languages and cultures, the traditional method to Rakhi festival celebration differs from place to place across India. Following are some historical evidences of Raksha Bandhan celebration from the Indian history.

Rani Karnawati and Emperor Humayun
The story of Rani Karnavati and Emperor Humayun is the most significant evidence in the history. During the medieval era, Rajputs were fighting Muslim invasions. Rakhi at that time meant a spiritual binding and protection of sisters was foremost. When Rani Karnawati the widowed queen of the king of Chittor realised that she could in no way defend the invasion of the Sultan of Gujarat, Bahadur Shah, she sent a rakhi to Emperor Humayun. The Emperor touched by the gesture started off with his troops without wasting any time.

Alexander The Great and King Puru
The oldest reference to the festival of rakhi goes back to 300 B.C. at the time when Alexander invaded India. It is said that the great conqueror, King Alexander of Macedonia was shaken by the fury of the Indian king Puru in his first attempt. Upset by this, Alexander's wife, who had heard of the Rakhi festival, approached King Puru. King Puru accepted her as his sister and when the opportunity came during the war, he refrained from Alexander.

Lord Krishna and Draupathi
In order to protect the good people, Lord Krishna killed the evil King Shishupal. Krishna was hurt during the war and left with bleeding finger. Seeing this, Draupathi had torn a strip of cloth from her sari and tied around his wrist to stop the bleeding. Lord Krishna, realizing her affections and concern about him, declared himself bounded by her sisterly love. He promised her to repay this debt whenever she need in future. Many years later, when the pandavas lost Draupathi in the game of dice and Kauravas were removing her saari, Krishna helped her divinely elongating the saari so that they could not remove it.

King Bali and Goddess Lakshmi
The demon king Mahabali was a great devotee of lord Vishnu. Because of his immense devotion, Vishnu has taken the task of protecting bali's Kingdom leaving his normal place in Vikundam. Goddess lakshmi - the wife of lord Vishnu - has became sad because of this as she wanted lord Vishnu along with her. So she went to Bali and discussed as a Brahmin woman and taken refuge in his palace. On Shravana purnima, she tied Rakhi on King Bali's wrist. Goddess Lakshmi revealed who she is and why she is there. The king was touched by Her and Lord Vishnu's good will and affection towards him and his family, Bali requested Lord Vishnu to accompany her to vaikuntam. Due to this festival is also called Baleva as Bali Raja's devotion to the Lord vishnu. It is said that since that day it has become a tradition to invite sisters on sravan pournima to tie sacred thread of Rakhi or Raksha bandan.


but actualy Im KEEP RUNNING TODAY BECAUSE of TWO reasons
1.if dnt run i wil b a BROTHER of alot of CUTE GIRLS :(
2.if they tied RAKHI i have give SWEETS :( (month end no cash :(

Wednesday, August 18, 2010

ഒരു ലോ......................ക്കല്‍ സെലിബ്രിറ്റിയുടെ ഓണോര്‍മ്മ കുറിപ്പുകള്‍!!!!!

ലോക്കലാണെന്നറിയാം എന്നാലും ഈ സെലിബ്രിറ്റി അതിത്തിരി കടന്നു പോയില്ലേ എന്നല്ലേ ഐ നോ ബട്ട്‌ വാട്ട് ടു ഡു ????? എല്ലാ സെലിബ്രിടികളും ഓണം ഓര്‍മക്കുറിപ്പെഴുതുമ്പോ പാവം ഈ ഞാനും ഒന്നെഴുതിക്കോട്ടേ ആരും വായിക്കില്ലെങ്കിലും എന്റെ ഒരു മനസ്സമാധാനത്തിന് ങേ :(((((

ഈ ഓണക്കഥ നടക്കുന്നത് ഇവിടെങ്ങുമല്ല പിന്നെവിടെയാണ് ???????? അങ്കെ അന്ത തമിഴ്നാട്ടിലെ താന്‍, ലതായത് എന്‍റെ ഒരു അമ്മാവന്റെ കല്യാണം മദ്രാസില്‍ വെച്ചാണ്‌ അപ്പൊ ഞങ്ങളെല്ലാരും ട്രെയിനില്‍ കേറി വച്ച് പിടിച്ചു ചലോ ചെന്നൈ ഒരു ഗൂഡ ഉദ്ദേശവും ഉണ്ട് കൂടെ "എല്ലാരേം കാണാം കാണം വിക്കാതെ ഓണോം ആഘോഷിക്കാം" അമ്മാവന്റെ കല്യാണത്തിന്റെ പിറ്റേന്നാണ് തിരുവോണം :))))))))

അങ്ങനെ കല്യാണത്തിനു വായിനോക്കി നടന്നു ഗംഭീര സദ്യ വയറു നിറച്ചും തട്ടി ,ഉറങ്ങി പിന്നെ നാളത്തെ തിരുവോണ സദ്യക്കുള്ള തയ്യാറെടുപ്പില്‍ കിടക്കുമ്പോ(സത്യം പറഞ്ഞാല്‍ പാമ്പ് ഇര വിഴുങ്ങിയപോലെ) നാട്ടീന്നു അമ്മാവന്റെ വീട്ടിലേക്കൊരു ഫോണ്‍ കോള്‍ ഒരു മോബില് നമ്പര്‍ തന്നു എന്നിട്ട് എന്നോട് അത്യാവശ്യമായി അതിലേക്കു വിളിക്കാന്‍ പറഞ്ഞു.ഓണാശംസകള്‍ നേരാന്‍ ആരാധികമാരു ഇത്രേം കഷ്ടപ്പെടുമോ എന്നൊക്കെ ഓര്‍ത്തു ഫോണ്‍ വിളിച്ചപ്പോ ഞാന്‍ സെരിക്കും ഞെട്ടി അബദ്ധ ജടിലമായ ഒരു തീരുമാനം എന്നെ അറിയിച്ചു എന്നെ ജീവന്‍ tv യുടെ STAR HUNT എന്നാ പ്രോഗ്രാമിന്റെ സെമി ഫൈനലിലേക്ക് സെലക്ട്‌ ചെയ്തു എന്ന് ബുഹ ഹ ഹ ഹാ......

ഏപ്രില്‍ ഒന്നാം തിയതി അല്ലാത്തത് കൊണ്ട് ഞാന്‍ വിശ്വസിച്ചു ഒന്നൂടെ കണ്‍ഫേം ചെയ്യാന്‍ ഒരു ഫ്രെന്ടിനെ വിളിച്ചു "മോനെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി " സംഗതി സത്യം ബട്ട്‌ അപ്പോഴാണ്‌ ആ നഗ്ന സത്യം ഞാന്‍ ഓര്‍ത്തത്‌ കാണാം വിറ്റും ഓണം ഉണ്ണെന്റി വരും അഞ്ചിന്റെ നയാ പൈസ ഇല്ല കയ്യില്‍ അന്നും :( തിരുവോണത്തിന്റെ അടുത്ത ദിവസം എറണാകുളത്തെ താജ് റെസിടെന്‍സിയിലെത്തണം കൂടാതെ രെണ്ടു ദിവസം നിക്കാനുള്ള തയ്യാറെടുപ്പോടെ ചെല്ലാന് ‍ അഥവാ ഫൈനലിലെക്കെങ്ങനും സെലെക്ട് ചെയ്താലോ എന്തായാലും രേണ്ടും കല്‍പ്പിച്ചു ഞാന്‍ ഓടി നടന്നു കടംവാങ്ങാന്‍ തീരുമാനിച്ചു ബട്ട്‌ വീണ്ടും ഞെട്ടി എല്ലാ റിലടീവ്സും സ്ഥലം വിടാന്‍ നിക്കുവാ അമ്മാവനാണെങ്കില് കല്യാണം കഴിഞ്ഞു കളസം കീറി ഇരിക്കുവാ

പിന്നെ എങ്ങനെയൊക്കെയോ ഒരു 1000 രൂഫ ഞാന്‍ ഒപ്പിച്ചു ചെന്നൈ റ്റു ഏറണാകുളം ലോക്കല്‍ ടിക്കെട്ടും ഒപ്പിച്ചു വണ്ടി കേറാന്‍ തിരുവോണത്തിന്റെ അന്ന് അതിരാവിലെ റെയില്‍വേ സ്റെഷനില് എത്തി, അവിടെ കണ്ട കാഴ്ച തൃശൂര്‍ പൂരം അങ്ങോട്ട്‌ മാറ്റിയോ എന്ന് വരെ തോന്നി ആളുകളെ പറഞ്ഞിട്ട് കാര്യമില്ല അവര്‍ക്കും പോണ്ടേ യാത്ര.അങ്ങനെ തിരുവോണ സദ്യ ട്രെയിനില്‍ വച്ചാവാം ന്നങ്ങട് നോം നിശ്ശയിച്ചു ട്രെയിന്‍ വന്നു ലോകത്തുള്ള എല്ലാ മാന്യമാരും ഉണ്ടായിട്ടും ഈ ട്രെയിന്‍ ലോകമാന്യ തിലക് അല്ല ബട്ട്‌ നോ പ്രോബ്സ് "ട്രെയിന്‍ ഏതായാലും സീറ്റു കിട്ടിയമതി" എന്നായി ചിന്ത. സൂചി കുത്താന്‍ സ്ഥലമില്ലാത്ത ലോക്കല്‍ കംപാര്ടുമെന്റില് കാലു കുത്താന്‍ പെടാപാട് പെട്ട് കേറിപ്പറ്റി.

രാവിലെ വെറും വയറ്റില്‍ ഇറങ്ങിയത്‌ കൊണ്ട് വിശപ്പു സൈറന്‍ വിളി തുടങ്ങി അപ്പോഴാനാണ് എല്ലാരുടെം കാതുകളില്‍ തേന്‍ മഴയായ് ആ ഇമ്പമാര്‍ന സ്വരം കേട്ടത് "ദോശാ വടൈ ....വടൈ ദോശാ" ഗ്രഹിണി പിടിച്ചര്‍ക്ക് ചക്ക ക്കൂട്ടന്‍ കിട്ട്യത് പോലെ എല്ലാരുംവാങ്ങി കൂടെ ഞാനും ദോശയെങ്കി ദോശ 25 രൂഫക്ക് വേവാത്ത 2 ദോശയും ബ്രെഷില് പെയ്സ്റ്റു തേച്ച പോലെ കുറച്ചു ചട്നിയും ഒരു ദോശ തീര്നപോ ചട്നിയും തീര്‍ന്നു ഹഉമം അങ്ങനെ ഗംഭീരമായ തിരുവോണ സദ്യ നിന്ന് കഴിച്ചു. പാതി രാത്രി ആയപ്പോ എറണാകുളത്തെത്തി രാവിലെ 9 മണിക്ക് താജിലെതിയാ മതി അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ കൊത് കടീം കൊണ്ട് പള്ളി ഉറക്കം, അതിരാവിലെ അമ്മാവന്റെ ഒരു പഴയ സുഹൃത്ത്‌ വന്നു എന്നെ പൊക്കി അങ്ങേരുടെ വീട്ടിലെത്തിച്ചു ഫുട്ടും തന്നു അമ്മാവന്‍ വില്ച്ചു പറഞ്ഞതാ എന്നറിഞ്ഞപ്പോ വീണ്ടും തംതോയം ബട്ട്‌ ഫുഡ്‌ കഴികുന്നത് കണ്ടിട്ടാണെന്ന് തോന്നി അവര്‍ കാലുമാറി അമ്മായി അമ്മക് സുഖമില്ലാത്തത്‌ കൊണ്ട് ഫാര്യ വീട്ടില്‍ പോണം 2 ദിവസം കഴിഞ്ഞേ വരൂ എന്ന് ഹമം പാപി ചെന്നേടം പാതാളം ആണല്ലോ :(((((

അങ്ങനെ ചേട്ടന്‍ വാങ്ങിതന്ന ഓണകൊടിയും ഉടുത്ത് സുന്ദരകുട്ടപ്പനായി(എവിടുന്നു ചുമ്മാ) നേരെ താജ് രേസിടെന്സിയിലേക്ക് അവിടെ ചെന്നപ്പോ കലാകാരന്മാരുടെ ബഹളം ഗ്ലാമര്‍ ലോകം, പിടിച്ചു നിക്കാനായി എല്ലാ ശ്രമവും ഞാന്‍ നടത്തി അങ്ങനെ സെമി ഫൈനല്‍ കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ റെഡിയായി നിക്കുന്ന എന്നോട് പറഞ്ഞു കണ്ഗ്രടുലഷന്‍സ് ഫൈനലിലേക് സെലക്ട്‌ ചെയ്തു ഞാന്‍ പൊട്ടി കരഞ്ഞു പാവം പുള്ളി ഓര്‍ത്തു ആനന്ത കണ്ണീരാനെന്നു എനിക്കല്ലേ അറിയൂ അന്ന് രാത്രി എവിടെ തങ്ങും ഫൈനലിലിടന്‍ ഡ്രസ്സ്‌ എവിടെ ഫുഡ്‌ കാശ് ???????????????? ഈശ്വരാ :(((((( അങ്ങനെ വീണ്ടും അമ്മാവന്‍ തന്നെ ശരണം വിളിച്ചു ചെന്നൈ അമ്മാവന്‍ അവസാനം ഒരു ഫാമിലി ഫ്രാണ്ട്ടിന്റെ വീട് പറഞ്ഞു തന്നു ഹാവൂ ആശ്വാസം അങ്ങനെ രാത്രി ട്രെയിനില്‍ വന്നപ്പോ ഇട്ട ഡ്രസ്സ്‌ അലക്കി ഫാനിന്റെ അടിയില്‍ ഇട്ടു ഉറങ്ങി വിധി നിര്‍ണയത്തിന്റെ അവസാന ദിവസം അടുത്ത ദിവസം രാവിലെ !!!!!!!!!!!!!

അങ്ങനെ വീണ്ടും താജ് രാവിലെ ചെന്നപ്പോ ഞെട്ടി തരിച്ചുപോയി വിധി നിര്‍ണയിക്കാന്‍ ഒരാളും കൂടി വന്നു ഡയറക്ടര്‍ രഞ്ജിത് ,മറ്റുള്ളവര്‍ സെമിയിലും ഉണ്ടായിരുന്നു കാവ്യ ,ഷീല, സലിം കുമാര്‍, മധു പാല്‍,കലാഭവന്‍ പ്രസാദ്‌,നിത്യ ദാസ്‌,വിജയ്‌ യേശുദാസ് അങ്ങനെ അവരുടെ മുന്നില്‍ ഡാന്‍സും പാട്ടും അഫിനയവും എല്ലാം തകര്‍ത്തു പൊളിച്ചടുക്കി, സെലക്ട്‌ ചെയ്താല്‍ രഞ്ജിത്തിന്റെ നെക്സ്റ്റ് പടത്തിലേക്ക് ഒരു ചാന്‍സ് അങ്ങനെ 2100 പേരില്‍ നിന്ന് സെലെക്ട് ചെയ്ത 13 പേരില്‍ ഞാനും ഒരാള്‍ ഹോ അവസാനം ടീ ഷര്‍ട്ടും ജീന്‍സും സമ്മാനം വാങ്ങി ഞാന്‍ വണ്ടി കേറി നാട്ടിലേക്ക് ശുഭ പ്രതീക്ഷകളുമായി. കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവനിയുമ്പോള്‍ ആരും ആരെയും ഒര്കാരില്ല എന്ന് പറഞ്ഞ പോലെ ഞാന്‍ ആ കാര്യമൊക്കെ മറന്നു പിന്നെപ്പോഴോ ഒരു ഫ്രണ്ടിനെ കണ്ടപ്പോ അവന്‍ പറഞ്ഞു ആ പ്രോജക്ട് ഡ്രോപ്പ് ചെയ്തു ഞാന്‍ ആരായി ദി വണ്‍ മിസ്ടര്‍ ശശി :((((((((((((((

അതേയ് പിന്നൊരു കാര്യം ഞാന്‍ ഈ പറഞ്ഞതൊക്കെ RUFF &TUFF ന്റെ പരസ്യം പോലെയാ അറിയ മനസിലാക്ക പറയണ്ട ബികോസ് എന്റെ മാനം പോകും (ഉണ്ടായിട്ടു വേണ്ടേ എന്ന് മനസ്സില്‍ പറഞ്ഞത് പോലെ തോന്നി ഹേയ് തോന്നിയതാവും ) ആ പറയാന്‍ വിട്ടു പോയ്‌ ഹൃദയം നിറഞ്ഞ ആയിരം ആയിരം ഓണാശംസകള്‍


ucan see me in this vedio im ina black shirt with specs :)
http://www.youtube.com/watch?v=i0YS57qhoEw

Thursday, May 13, 2010

നന്ദി ഫെയ്സ് ബൂക്കെ നന്ദി



പഴയ നാടകത്തിലെ ഒരു ഡയലോഗ് ഓര്‍മ്മ വന്നു ഈ കഥ കേട്ടപ്പോ ഏതു കഥ ? ഹ തെരക്ക് കൂട്ടാതെ മാഷേ "ആദ്യം അടി പിന്നെ പ്യേച്ചു" എന്നാണല്ലോ രാജമാണിക്യം പറഞ്ഞിട്ടുള്ളത്, ലതായത് നാടകത്തിലെ ഡയലോഗ് ഇത്രേ ഉള്ളൂ ഒരു മകന്‍ അമ്മയോട് ചോദിക്കുന്നു "എന്‍റെ അച്ഛനാരാണംമേ " അമ്മ കൊന്നാലും പറയില്ല എന്നാ മട്ടില്‍ മോനെ ആശ്വസിപ്പിക്കും വീണ്ടും മോന്‍ ചോദിക്കും"എന്‍റെ അച്ഛനാരാണംമേ "
മണിക്കൂറുകളോളം ഈ ഒരു ഡയലോഗ് മാത്രം കേട്ട് ഇരിക്കുന്ന വരുടെ കണ്ട്രോള് പോയപ്പോ വിളിച്ചു പറഞ്ഞു ഞാനടെ ......................മോനെ നിന്‍റെ ‍
അച്ഛന്‍ പിന്നെ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്‌ ഓര്‍മിപ്പിക്കും വിധം ആയിരുന്നു !@#$%^&^&** അവസാനം രംഗം ശൂന്യം

അല്ല ഡയലോഗ് അവിടെ നിക്കട്ടെ കഥ പറ എന്നല്ലേ ഇന്ന പിടിച്ചോ ബ്രിട്ടനില് വായില്‍ കൊള്ളാത്ത പേരുള്ള ഒരു സായിപ്പ് സ്വന്തം അച്ഛനെ തേടി നടക്കാന്‍ തുടങ്ങിയിട്ട് വര്ഷം 37 ആയി അല്ല അവിടെ മാത്രമല്ല വിദേശത്തു ഏറ്റവും കണ്‍ഫ്യൂഷന്‍ ഉള്ള ഡേ ഏതാന്നോ fathers day (സായിപ്പ് ഇത് വായിക്കില്ല എന്ന് ഓവര്‍ കന്ഫിടന്‍സ് ഹ്മ്മം ) ലപ്പോ അച്ഛനെ തെരഞ്ഞു മടുത്തപ്പോ തലയില്‍ ബള്‍ബു കത്തി സോഷ്യല്‍ നെറ്റ്വര്കില്‍ തപ്പാം അവസാനം തപ്പി അല്ല കിട്ടി ഫേസ് ബൂകില് 15 അച്ഛന്‍ മാരെ തെറ്റിദ്ധരിക്കരുത് അച്ഛന്റെ പേരുള്ള 15 ആളുകളെ എല്ലാവര്ക്കും മെസ്സേജ് അയച്ചു അവസാനം അച്ഛനും മോനും കണ്ടുമുട്ടി നസീറിന്റെ സിനിമയിലെ പോലെ അ അച്ഛാ അചനിത്രയും കാലം ശേവിടെ ആയിരുന്നു ബോനേ.....................................................................................
അബസാനം നന്ദി ഫേസ് ബുക്കേ പെരുത്ത നന്ദി

Wednesday, May 12, 2010

ലോക കോപ്പ് സോറി കപ്പ്


ഞങ്ങള്ക് വേണ്ടി പ്രാര്‍ഥിക്കേണമേ....................................... എന്ന് അലറി വിളിച്ചു അങ്ങ് വെസ്റ്റ് ഇന്ടീസില് ആരാന്നോ നമ്മുടെ ഇന്ത്യന്‍ ക്രിക്കെറ്റ് ടീമു അല്ലാണ്ട് ആരാ? എന്തൊക്കെയായിരുന്നു ഇവിടുന്നു പോകുമ്പോ? ധോനിടെ സിക്സ് ,രൈനടെ ട്രെയിന് ,യുവരാജിന്റെ ചീറല്‍, മലപ്പ്രം കത്തി അവസാനം പവനായി ശവമായി.......
ഹ്മ്മ്മം നാണം കേട്ട് തിരിച്ചു പോന്നു ഇതൊക്കെ ഉറക്കം ഒഴിച്ചിരുന്നു കണ്ട ഞാനടക്കം നമ്മളെല്ലാം ആരായീ ശശി ആയി.
അതേയ് തീര്‍ന്നില്ല എന്റെ കാണപെട്ട ദൈവവും ആരാധന മൂര്‍ത്തിയും ഒക്കെ ആണെങ്കിലും പറയാതെ വയ്യ ഈ സച്ചിന്‍ തെണ്ടുല്‍കര്‍ T20 വേള്‍ഡ് കപ്പ് കളിക്കുന്നില്ല എന്ന് പറഞ്ഞു കാരണം പറഞ്ഞത് എന്താന്നോ ഞാന്‍ ഞെട്ടിപ്പോയി ഈ 20 -20 പിള്ളേരുടെ കളിയാ അവര് കളിചോട്ടെ എന്ന് അല്ല സച്ചിനെ അങ്ങനെയാണെങ്കില്‍ ഈ IPL20 -20 യും പിള്ളാരുടെ കളിയല്ലേ അതോ മദ്യ രാജക്കന്മാരായ് വിജയ്‌ മല്യെടെ ടീമിന്റെ ക്യാപ്ടന്‍ ആയാല് ‍വലിയ ആള്‍കാരുടെ കളി ആവോ? വല്ലവര്കും വേണ്ടി കളിച്ചിട്ട് കൈയും മുറിഞ്ഞു സടിച് ഇട്ടു വീടിലിരികുവാ രാജ്യത്തിന് വേണ്ടി കളിക്കാതെ ഹ്മ്മ്മ്മ്മ്മം ..............
ഇതെല്ലം പോട്ടെ ഇന്ത്യക്ക് വേണ്ടി ഞാന്‍ ജയ്ഹോ വിളിക്കും എന്തിനന്നോ ഇത് ആണ്‍പിള്ളേര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കളിയല്ലല്ലോ പെണ്ണുങ്ങളെ കണ്ടു പടിക്ക് വനിതാ ക്രിക്കെട്ടു ടീം ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട് ഈ പറഞ്ഞ T20 അവര് സിമ്പിള്‍ ആയി സെമി എത്തി ഇനി കപ്പ്‌ എടുക്കും എന്നാണ് വിശ്വാസം.എത്രപേര്‍ക് അറിയാം ഈ ടീമിന്റെ കളിക്കാരെ പോട്ടെ കാപ്ടനെ (ലക്ഷണ,മിത്തലി രാജ്) ധോനിയേം സ്രീസാന്തിനേം ലോകമറിയും എന്നാ ലോകമറിയുന്ന ഈ വനിതാകളെ ആരറിയാന്‍ അല്ലേലും പെന്പില്ലെരു ചെയ്ത സമ്മതിക്കാന്‍ പുരുഷ കേസരികള്‍ക്ക് പണ്ടേ മടിയാണല്ലോ(ഞാനും ഇതില്‍ പെടുംട്ടോ )

Tuesday, May 11, 2010

കാശു വേണ്ടാ


ഈശ്വര ഞാന്‍ എന്തൊക്ക്യാ ഈ കേക്കണേ ഹ്മ്മ്മ്മം ഒന്ന് നുള്ളിക്കേ ഹാ സത്യം.തലപുകക്കാന്‍ വരട്ടേ ഞാന്‍ പറയാന്നെ, ലതായത് നമ്മുടെ മലയാള സിനിമയിലെ താരങ്ങളടക്കം എല്ലാവരും 25% പ്രതിഫലം കുറക്കാന്‍ പൂവ്വാ .................. ഒരു കോടി വാങ്ങുവാണേല്‍ 25 ലക്ഷം വെറുതേ വേണ്ട എന്ന് വെക്കും ഈശ്വര അതില്‍ കുറച്ചു എന്നെ പോലെ ഉള്ള പാവങ്ങള്‍ക് തന്നൂടെ ആരു കേള്‍ക്കാന്‍ അല്ല എന്നാലും എന്റെ ഡൌട്ട് അതല്ല ഇവര് കുറച്ചോ ഇല്ലേ എന്ന് എങ്ങനെ അറിയും ?

തീര്‍ന്നില്ലാ ഇനിയും ഡൌട്ട് ഈ ഹോളിവുഡ്, ബോളിവുഡ് പോട്ടെ നമ്മുടെ അയല്‍ക്കാരന്‍ തമിഴകത് നോക്കാം ഇവുടുത്തെ ഫിലിം സ്ടാര്സ് എത്രയ വാങ്ങുന്നെ എന്നു പത്രത്തില്‍ വരെ ന്യൂസ്‌ വരും ഇത്ര കോടി ഈടവും കൂടുതല്‍ വാങ്ങുന്ന ആള് എന്നൊക്കെ എന്നാ ഇവിടെ വരും എന്ത് കാശുവാങ്ങാതെ മഹാനായ താരം അഭിനയിച്ചു എന്ന് പറഞ്ഞ് ?

അല്ല സുഹൃത്തേ നിങ്ങകേന്താ സിനിമാ താരങ്ങള്‍ എത്രവാങ്ങിയാലും എന്ന് ചോദിക്കാം സ്വാഭാവികം എന്നാ ഞാന്‍ ഒന്ന് ചോദിക്കട്ടെ സുഹൃത്ത്‌ അല്ലെങ്കില്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആളുടെ ശമ്പളം എത്രയ എന്നെക്കാള്‍ കൂടുതലല്ണോ കുറവാണോ എന്നറിയാന്‍ ഒരു തൊര മനസ്സില്‍ ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞതെല്ലാം മാച്ചു കളഞ്ഞോ മാപ്പ്

Friday, May 7, 2010

അ അമ്മ



ലോകം ഓര്‍മിപ്പികുമ്പോള്‍ എങ്കിലും പലരും ഓര്‍കുമല്ലോ ആ ദൈവീകമായ സ്നേഹത്തെ മാതൃ വാത്സല്യത്തെ,കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവണിയുമ്പോള്‍ ആരും ആരെയും ഓര്‍ക്കാറില്ല എന്ന സത്യം നിലനില്‍കുന്നു.ഒരു മാതൃദിനം കൂടി കടന്നു പോകുമ്പോള്‍ ഇന്നും മക്കളുടെ സ്നേഹം കൊതിക്കുന്ന അല്ലെങ്കില്‍ കാത്തിരിക്കുന്ന ഒരുപാടു ഒരുപാടു അമ്മമാര്‍ കണ്ണീരോടെ മൌനത്തിലാഴുന്നു................

ജനിച്ചനാള്‍ മുതല്‍ പറയാന്‍ ശ്രമിക്കുന്ന, ആദ്യം പറയുന്ന ആ വാക്ക് അമ്മ. എന്നാല്‍ ഇന്നീ കപടമായലോകത്തു അമ്മേ എന്ന് വിളികള്‍ ഉയര്‍ന്നു കേള്‍ക്കാം ആ വിളി പക്ഷെ സ്നേഹാദരങ്ങള്‍ കൊണ്ടല്ല വേദനയാല്‍ പുളയുമ്പോള്‍, അവനവന്‍ ചെയുന്ന ക്രൂരതകളാല്‍ ശിക്ഷിക്കപെടുമ്പോള്‍.........................

അമ്മ നമ്മുടെ കൈചെര്‍തുപിടിച്ചത് വളരെ കുറച്ചു നാളുകള്‍ മാത്രമാകാം എന്നാല്‍ ഹൃദയതോടുചെര്‍ത്തു എന്നെന്നും നമ്മെ കാത്തുകൊള്ളും
അമ്മയെ ഓര്‍ക്കാന്‍ അവസരങ്ങള്‍ അനവധി എന്നാല്‍ ഓര്‍കുന്നതോ ??????????????

പ്രണയജീവിതത്തെക്കുറിച്ച് ആദ്യം പറയുന്നത് അമ്മയോടാണ് അമ്മ അംഗീകരിക്കുന്നതും സ്നേഹം എന്താണെന്നു നന്നായി അറിയുന്നത് കൊണ്ടാണ് അച്ഛന്‍ എതിര്‍ക്കുനത് അച്ഛന് നാന്നായി അറിയാം ജീവിതം എന്താണെന്നു .....

ഒരു മഴ നനഞു കയറിവരുമ്പോള്‍ അച്ഛന്‍ പറയും "വല്ല അസുഖവും പിടിച്ചു കിടന്നാല്‍ ഞാനുണ്ടല്ലോ? " ചേട്ടന്‍ പറയും "നിനക്കൊരു കുട എടുതൂടെടാ മണ്ടാ " എന്നാല്‍ ആ അമ്മ മാത്രമേ പറയൂ "നാശം പിടിക്കാനായി മഴ എന്‍റെ കുട്ടിയെ നനച്ചു"

ഈ ലോകത്ത് എല്ലാം ഫാസ്റ്റ് ഫൂടിനു പുറകെ പോകുന്നപോലെ ഫാസ്ട്രാക്കില്‍ ഓടുമ്പോള്‍ സ്നേഹത്തോടെ ലോകത്തിലെ എല്ലാ അമ്മമാര്കും ഈ മകന്‍റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം മാതൃദിനാശംസകള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ലോ വെയിസ്റ്റു (WaStE)!!!!!!!!!!!!!!!!!!!!!!!



കാലം പോയ പോക്കേ ഇന്നര്‍ വെയര്‍ കമ്പനികള് രക്ഷപെട്ടു അല്ലാതെ എന്ത് പറയാന്‍???????????? Y ജനറേഷന്‍ ഇല്ലയിരുന്നെകില്‍ പല ബ്രാന്‍ഡ്‌ വെയെര്സും കുത്തുപാള എടുത്തേനെ, പോരാത്തതിന് ദേ നിയമം പറയുന്നത് "ലോ വൈയിസ്റ്റ് " ഇടണ്ട എന്ന് പറയാന്‍ ഒക്കുകേല അവകാശ നിയമ ലങ്ഖനം ആകുമത്രേ.സംഗതി ലണ്ടനിലാ പാവം പയ്യന്‍ സ്റ്റൈല്‍ ആക്കി ഇറങ്ങിയതാ സദാചാരം കലിച്ചു പബ്ലിക്‌ നുയിസന്‍സെ!!!!!!!!!!!!!! ഉടനെ പോലീസ് പൊക്കി കോടതികേറ്റി ഹിയര്‍ കമെസ് ദി ലോ (നിയമം) "ലോ വൈയിസ്റ്റ്" ഇടണ്ട എന്ന് പറയാന്‍ ഒക്കുകേല സ്വയം തീരുമാനിക്കാം വേണോ വേണ്ടേ എന്ന് !!!!!!!!!!!!!!!!

ഈ ലോ വൈയിസ്റ്റ് കാനുന്നവര്‍ക്കാ ടെന്‍ഷന്‍ പാന്ടു ഇപ്പൊ ഊരിപ്പോകുമോ ദിവസം പോകുമോ എന്നൊക്കെ
എന്നാലും എന്റെ പയ്യന്‍സേ ഇതാരെ കാണിക്കാനാ ഗേള്‍സിന് ഇതൊക്കെ കാണുന്നതെ കലിപ്പാ, കീറിയ പാന്ടു ആണെങ്കില്‍ പാവങ്ങളല്ലേ പോട്ടേ എന്ന് വെക്കാം ഇതങ്ങനല്ലല്ലോ?

ഇനി എന്തെല്ലാം കാണുവേം കേള്‍കുവേം വേണം ഈ ദുനിയാവില് ???????????????????????????

Wednesday, May 5, 2010

മഴ








പുതുമഴ പെയ്യുമ്പോള്‍ എന്‍റെ ചിന്തകള്‍ ചിലന്തി വല പോലെ സഞ്ചരിക്കും ഓര്‍മകളെ ഞാന്‍ താലോലിക്കും ബാല്യത്തെ ഞാന്‍ ഓര്‍ത്തെടുക്കും ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ സുന്ദര ബാല്യം നൊമ്പരങ്ങള്‍ നല്‍കി ഇപ്പോള്‍ എന്നെ ചിന്തിപ്പിക്കുന്നു എന്തിനീ യവ്വനം,വാര്‍ധക്യം എപ്പോഴും സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന ആ ബാല്യം എന്നെ എന്തിനു കൈവിട്ടു? ?????????


ഓരോ മഴ പൊഴിയുമ്പോഴും ഞാന്‍ ആസ്വദിക്കും നനഞ്ഞ ആ പുതു മഴയില്‍ മണ്ണിന്റെ ഗന്ധം എന്നെ ഒരുപാട് പുറകോട്ടു കൊണ്ടുപോകും കണ്ണീര്‍ പൊടിക്കും എല്ലാം എല്ലാം ഒരു സ്വപ്നം പോലെ ഇന്നും ഒരു മഴക്കായ് ഞാന്‍ കാത്തിരിക്കുന്നു


എന്നാല്‍ ഇന്ന് കാലം മാറി കഥ മാറി മഴ ഇഷ്ടമാണ് ആസ്വദിക്കും എല്ലാവരും പക്ഷെ ഒന്ന് നനയാന്‍ എന്തിനു തൊടാന്‍ പോലും മടിക്കുന്നു, ഒരു യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കണ്ടു ബസ്സില്‍ എല്ലാവരും ഷട്ടര്‍ ഇടുന്നു മഴയെ പഴിക്കുന്നു കഷ്ടം ആ സൌന്ദര്യം അവര്‍ കാണാതെ ആസ്വദിക്കാതെ പോകുന്നു

ഇനി ഒരു നാള്‍ വരും മഴക്കായ് കാലങ്ങള്‍ കാത്തിരിക്കുന്ന നാള്‍ അന്ന് ചിന്തിന്ക്കും കാണാതെ പോയ തൊടാതെ പോയ ആസ്വദിക്കാതെ പോയ ആ മഴ നമുക്കായ് വരുമോ ?